അന്താരാഷ്ട്ര വനിതാ ദിനത്തിൽ അക്കാഫ് വനിതാ വിഭാഗത്തിന് അജ്‌മാൻ പോലീസ് ക്ലബ്ബിൽ സവിശേഷ ആദരം; 53 വനിതാ പ്രവർത്തകർക്ക് പുരസ്‌കാരം.

Written By
Posted Mar 10, 2026|447

News
അജ്‌മാൻ, യു.എ.ഇ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അക്കാഫ് ഇവെന്റ്സ്   വനിതാ വിഭാഗത്തിന്റെ പ്രവർത്തന മികവിനെ ആദരിച്ച് അജ്‌മാൻ പോലീസ് ക്ലബ്. സ്ത്രീ ശാക്തീകരണ രംഗത്തും സാമൂഹിക സേവന മേഖലയിലും അക്കാഫ് വനിതാ വിഭാഗം നടത്തുന്ന സമാനതകളില്ലാത്ത മുന്നേറ്റങ്ങൾക്കുള്ള അംഗീകാരമായാണ് ഈ ആദരം നൽകപ്പെട്ടത്. ചടങ്ങിൽ അക്കാഫ് വനിതാ വിഭാഗത്തിലെ ഭാരവാഹികളും 53 പ്രവർത്തകരും അജ്‌മാൻ പോലീസിന്റെ പ്രത്യേക സർട്ടിഫിക്കറ്റുകളും അവാർഡുകളും ഏറ്റുവാങ്ങി. സമൂഹത്തിന്റെ മുൻനിരയിലേക്ക് സ്ത്രീകളെ നയിക്കുന്നതിനും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ മാനസികവും സാമൂഹികവുമായ ഉന്നമനത്തിനായി അക്കാഫ് നടത്തുന്ന പ്രവർത്തനങ്ങളെ പോലീസ് അധികൃതർ പ്രശംസിച്ചു. ലെഫ്റ്റനന്റ് കേണൽ നൂറ സുൽത്താൻ അൽ ഷംസി, ( ഡയറക്ടർ ഓഫ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെൻറ് ) ഫാത്തിമ അബ്ദുല്ലാഹ് അൽ ബലൂഷി, ആമിന അൽ ഷംസി എന്നിവർ പുരസ്‌കാരങ്ങൾ കൈമാറി.

അക്കാഫ് വനിതാ വിഭാഗം ഭാരവാഹികളുടെ നേതൃത്വത്തിലാണ് അവാർഡുകൾ സ്വീകരിച്ചത്: റാണി സുധീർ (ചെയർപേഴ്‌സൺ, വനിതാ വിഭാഗം), വിദ്യ പുതുശ്ശേരി (പ്രസിഡന്റ്, വനിതാ വിഭാഗം) രശ്മി ഐസക് (ജനറൽ സെക്രട്ടറി, വനിതാ വിഭാഗം), മുന ഉല്ലാസ് (ജോയിന്റ് സെക്രട്ടറി, വനിതാ വിഭാഗം) യു.എ.ഇ ഭരണകൂടം വനിതകൾക്ക് നൽകുന്ന വലിയ കരുതലിന്റെയും ഉയർന്ന വീക്ഷണത്തിന്റെയും തെളിവാണ് ഈ അംഗീകാരമെന്ന് വനിതാ വിഭാഗം സാരഥികൾ പറഞ്ഞു. 53 വനിതകൾക്ക് ഒരേസമയം പുരസ്‌കാരം ലഭിച്ചത് സംഘടനയുടെ പ്രവർത്തന ചരിത്രത്തിലെ അഭിമാനകരമായ നിമിഷമായി മാറി.

അക്കാഫ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷാഹുൽ ഹമീദ് (ചെയർമാൻ), ചാൾസ് പോൾ (പ്രസിഡന്റ്), അഡ്വ. ഹാഷിക്  തൈക്കണ്ടി ( വൈസ് പ്രസിഡന്റ്), മനോജ് കെ.വി (സെക്രട്ടറി), വി.സി. മനോജ് (ഇഫ്താർ ചീഫ് കോർഡിനേറ്റർ), ഷക്കീർ ഹുസൈൻ (ജോയിന്റ് സെക്രട്ടറി) വെൽത്ത്  ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ. ഒ വിഘ്‌നേശ് വിജയകുമാർ, അവാർഡ് ഇവൻസ് കോർഡിനേറ്റർ ഷാജഹാൻ പൂവച്ചൽ ( കൗമുദി ടീവീ ദുബായ് ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.സാമൂഹിക പ്രതിബദ്ധതയുള്ള കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ഈ ആദരം തങ്ങൾക്ക് കരുത്ത് പകരുന്നതായി അക്കാഫ് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
SHARE THIS PAGE!

Related Stories

See All

മാർക്ക് ആൻഡ് സേവ് നാലാം ഗ്ലോബൽ ആനിവേഴ്സറി മെഗാ സെയിൽ പ്രഖ്യാപിച്ചു; 21 ദിവസത്തെ വമ്പൻ ഓഫറുകളും 3 പുത്തൻ എസ്‌യുവികളും

അജ്മാൻ: പ്രമുഖ വാല്യൂ റീട്ടെയിൽ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർക്ക് ആൻഡ് ...

News |21.Nov.2026

അഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങളുമായി ബിഗ് ബാഡ് വുൾഫ് ബുക്ക് സെയിൽ അജ്മാനിലേക്ക് തിരിച്ചെത്തുന്നു

അജ്മാൻ: ബിഗ് ബാഡ് വുൾഫ് ബുക്ക് സെയിൽ 2026 നവംബർ 24 ചൊവ്വാഴ്ച മുതൽ ഡിസംബർ ഒന്ന് ...

News |20.Nov.2026

എം വി ഗോവിന്ദൻ മാസ്റ്ററുടെ ഇടപെടൽ; നിയമ കുരിക്കിൽപ്പെട്ട കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിക്ക് തൊഴിലുടമയിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ലഭിച്ചു

ഷാർജ: അഞ്ചുമാസത്തോളം ശമ്പള കുടിശ്ശിക നൽകാതെ കമ്പനി അധികൃതർ ...

News |20.Nov.2026

വെറും ഒരു ദിർഹത്തിന് ഷോപ്പിങ് നടത്തിയാലും വമ്പൻ സമ്മാനങ്ങൾ; 'അൽ മദീന വിന്റർ ഡ്രീംസ് - സീസൺ 6' ക്യാമ്പയിന് തുടക്കമായി

ദുബായ്:ഉപഭോക്താക്കൾക്കായി വമ്പൻ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പിന്റെ ...

News |19.Nov.2026

Latest Update

ഹോട്ട്പാക്കിന്റെ എൻ.ഐ.പി പ്ലാന്റിലെ 2.2 മെഗാവാട്ട് സൗരോർജ സംവിധാനത്തിന് ഗൾഫുഡ് മാനുഫാക്ചറിങ് പുരസ്‌കാരം

ദുബായ് -: ദുബായിലെ നാഷണൽ ഇൻഡസ്ട്രീസ് പാർക്കിലുള്ള (NIP) ഹോട്ട്‌പാക്കിന്റെ ...

News |11.Nov.2026

യൂ. എ. ഇ. ലെ സ്കൂൾ വിദ്യാർത്ഥികളിലെ എഴുത്തുകാരെ ആദരിച്ച് അക്കാഫ് ഇവന്റ്സ്

ഷാർജ : ഷാർജ അന്തർദേശീയ പുസ്തകമേളയിൽ അക്കാഫ് ഇവന്റ്സ് ലിറ്റററി ...

News |11.Nov.2026

Photo Shoot

See All

Photos