എംജിആറായി തിളങ്ങി മമ്മൂട്ടി, നൻപകൽ നേരത്ത് മയക്കം ടീസർ

Written By
Posted Jul 12, 2022|661

Teaser
ഒന്നര മിനിട്ടിലെ, ഒറ്റ ഷോട്ടിൽ നടികർ തിലകം എംജിആറായി തിളങ്ങി മമ്മൂട്ടി. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’ രണ്ടാം ടീസറിലും കൗതുകം. തമിഴ്നാട് ഉൾനാടൻ ഗ്രാമത്തിലെ ഒരു നാടൻ ബാറിൽ സഹമദ്യപാനികൾക്കൊപ്പം ഒരു സീൻ അഭിനയിക്കുകയാണ് മമ്മൂട്ടിയുടെ കഥാപാത്രം. അഭിനയം കണ്ട് എല്ലാവരും അവസാനം കയ്യടിക്കുന്നിടത്ത് ‍ടീസർ അവസാനിക്കുന്നു. ഗൗരവം എന്ന ചിത്രത്തിൽ ശിവാജി ഗണേശൻ ഇരട്ടവേഷത്തിൽ അഭിനയിച്ചു തകർത്ത രംഗമാണ് ടീസറിൽ മമ്മൂട്ടിയിലൂടെ പുനസൃഷ്ടിച്ചിരിക്കുന്നത്.

നേരത്തെ ലോക ഉറക്ക ദിനത്തോട് അനുബന്ധിച്ച് മാർച്ച് 18ന് ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാവരും ഉച്ച സമയത്ത് ഉറങ്ങുന്ന രംഗങ്ങളായിരുന്നു ആദ്യ ടീസറിൽ ഉണ്ടായത്. 

മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി, കന്യാകുമാരി എന്നിവടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. 
SHARE THIS PAGE!

Related Stories

See All

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ 'മിണ്ടിയും പറഞ്ഞും' ടീസർ റിലീസ് ആയി.

സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ...

Teaser |16.Dec.2025

ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്: ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ടീസര്‍

ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ആന്‍ ...

Teaser |14.Oct.2022

ആദ്യ വെബ് സിരീസുമായി നെറ്റ്ഫ്ലിക്സില്‍ ദുല്‍ഖര്‍. ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ് ടീസര്‍.

കരിയറിലെ ആദ്യ വെബ് സിരീസുമായി ദുല്‍ഖര്‍ സല്‍മാന്‍. നെറ്റ്ഫ്ലിക്സിനു ...

Teaser |29.Sep.2022

സംവിധാനം ഗൗതം മേനോന്‍; നയന്‍താരയുടെ ജീവിതവഴികള്‍ നെറ്റ്ഫ്ലിക്സില്‍ ടീസര്‍.

താന്‍ ചിത്രീകരിച്ചിരിക്കുന്നത് കേവലം ഒരു വിവാഹ വീഡിയോ അല്ലെന്നും ...

Teaser |29.Sep.2022


Latest Update

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ഹരിതാഭമാക്കാൻ വേറിട്ടൊരു കൂട്ടായ്മ.

ദുബായ് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ...

News |08.Jun.2026

അക്കാഫ് ഇവെന്റ്‌സ് ഓഫീസ് ഉദ്‌ഘാടനവും സാഹിത്യ-നൃത്ത വിഭാഗങ്ങളുടെ തുടക്കവും

ദുബായ്. യു.എ.ഇ.യിലെ ഏറ്റവും ബൃഹത്തായ കോളേജ് അലുംനികളുടെ സംഗമസ്ഥാനമായ ...

News |02.Jun.2026

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

Photo Shoot

See All

Photos