കൊത്തിന്റെ ട്രെയിലര്‍. സെപ്റ്റംബര്‍ 23ന് തിയേറ്ററുകളില്‍

Written By
Posted Sep 04, 2022|1065

Trailer
ആറുവര്‍ഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷന്‍ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം കൊത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്.

പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുന്ന കണ്ണൂരുകാരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായാണ് ആസിഫ് അലിയും റോഷന്‍ മാത്യുവും ചിത്രത്തിലെത്തുന്നത്. അവര്‍ക്കിടയിലെ സംഘര്‍ഷമാണ് ട്രെയിലറില്‍ കാണുന്നത്. കൊത്ത് സെപ്റ്റംബര്‍ 23ന് തിയേറ്ററുകളില്‍ എത്തും.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുല്‍, ശിവന്‍ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എഡിറ്റര്‍ - രതിന്‍ രാധാകൃഷ്ണന്‍,ഛായാഗ്രഹണം- പ്രശാന്ത് രവീന്ദ്രന്‍,പശ്ചാത്തല സംഗീതം - ജേക്‌സ് ബിജോയ്. പ്രൊഡക്ഷന്‍ ഡിസൈന്‍ - പ്രശാന്ത് മാധവ്.

ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ, പി ആര്‍ ഒ - ആതിര ദില്‍ജിത്ത്.
SHARE THIS PAGE!

Related Stories

See All

കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും ...

Trailer |16.Dec.2025

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ 'വീര ധീര ശൂരൻ' മാർച്ച് 27ന് തിയേറ്ററുകളിലേക്ക്.

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ...

Trailer |24.Jan.2025

കംപ്ലീറ്റ് ‘തോൽവി’; വീണ്ടും ചിരിപൊട്ടിച്ച് ഷറഫും അൽത്താഫും

ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തോൽവി എഫ്സി’ ട്രെയിലർ ...

Trailer |28.Oct.2023

ഓജോ ബോര്‍ഡുമായി സൗബിന്‍; ഹൊറര്‍ കോമഡി രോമാഞ്ച ത്തിന്‍റെ ട്രെയ്‍ലര്‍

തമിഴിലും ഹിന്ദിയിലുമൊക്കെ അടുത്ത കാലത്ത് വലിയ വിജയം നേടിയിട്ടുണ്ട് ...

Trailer |03.Oct.2022


Latest Update

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ഹരിതാഭമാക്കാൻ വേറിട്ടൊരു കൂട്ടായ്മ.

ദുബായ് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ...

News |08.Jun.2026

അക്കാഫ് ഇവെന്റ്‌സ് ഓഫീസ് ഉദ്‌ഘാടനവും സാഹിത്യ-നൃത്ത വിഭാഗങ്ങളുടെ തുടക്കവും

ദുബായ്. യു.എ.ഇ.യിലെ ഏറ്റവും ബൃഹത്തായ കോളേജ് അലുംനികളുടെ സംഗമസ്ഥാനമായ ...

News |02.Jun.2026

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

Photo Shoot

See All

Photos