അജ്‌മാൻ അൽസോറ കണ്ടൽകാടു റിസർവിൽ ഹോട്ട്‌പാക്ക് ജീവനക്കാരുടെ കണ്ടൽ നടീൽ യജ്ഞം

Written By
Posted Dec 26, 2025|8

News
ദുബൈ - ഡിസംബർ 25, 2025: പ്രമുഖ പാക്കേജിംഗ് നിർമാതാക്കളായ ഹോട്ട്‌പാക്കിന്റെ യുഎഇലെ വിവിധ എമിറേറ്റുകളിലുള്ള ശാഖകളിലെ നൂറു കണക്കിന് ജീവനക്കാർ അജ്മാനിലെ അൽസോറ കണ്ടൽകാടു റിസർവിൽ കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചത് ശ്രദ്ധേയമായി.  പരിസ്ഥിതി സംരക്ഷണത്തോടുള്ള കമ്പനിയുടെയും ജീവനക്കാരുടെയും പ്രതിബദ്ധത ഉറപ്പിക്കുന്ന ഈ യജ്ഞത്തിലൂടെ സമൂഹത്തിനു മാതൃകയാവുന്നു. 
പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും സമൂഹത്തിന് തിരിച്ചുനൽകാനും ലക്ഷ്യമിട്ട ദീർഘകാല സുസ്ഥിരതാ ദൗത്യത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനമെന്നു ഹോട്ട്‌പാക്ക് അധികൃതർ പറഞ്ഞു.

കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്ന ദുബൈ ആസ്ഥാനമായ ‘കമ്പനീസ് ഫോർ ഗുഡ്’ എന്ന പ്രസ്ഥാനവുമായി സഹകരിച്ചാണ് 'ഹോട്ട്‌പാക്ക് ഹാപ്പിനസ്' എന്ന ജീവനക്കാരുടെ സാമൂഹിക സാംസ്കാരിക പദ്ധതിയുടെ ഭാഗമായി ഈ പരിപാടി സംഘടിപ്പിച്ചത്.  

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹോട്ട്‌പാക്ക് ജീവനക്കാർ പങ്കെടുത്ത പരിപാടി, ജീവനക്കാരുടെ ക്ഷേമവും കോർപ്പറേറ്റ് ഉത്തരവാദിത്വവും ഒന്നിച്ചാൽ എങ്ങനെ പരിസ്ഥിതിക്ക് ഗുണകരമായ പ്രവർത്തനങ്ങളായി മാറുമെന്നത് തെളിയിച്ചുവെന്ന്  ഹോട്ട്‌പാക്ക് ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുൽ ജബ്ബാർ പറഞ്ഞു.

സുസ്ഥിര വികസനം, സുസ്ഥിര പ്രവർത്തനാം എന്നിവ ഹോട്ട്‌പാക്കിന് ഒരു ആശയം മാത്രമല്ല, ഞങ്ങൾ ദിനംപ്രതി പ്രാവർത്തികമാക്കുന്ന   മൂല്യമാണ്. യുഎഇയിൽ കണ്ടൽകാടു സംരക്ഷണത്തിനും പരിസ്ഥിതി സുരക്ഷിതത്തിനുമായി ദീർഘ വീക്ഷണത്തോടെ വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കകിയ രാഷ്ട്രപിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കാഴ്ചപ്പാടിനോടുള്ള ആദരസൂചകമായാണ്  ഞങ്ങൾ ഈ കണ്ടാൽ ചെടികൾ നടീൽ യജ്ഞം സംഘടിപ്പിച്ചത്.

ഈ ദേശീയ ദൗത്യത്തിൽ പങ്കാളിയാകുന്നരത്തോടൊപ്പം യുഎഇലെ വിവിധ എമിറേറ്റുകളിൽ  കണ്ടൽ  സംരക്ഷണം ഞങ്ങളുടെ സിഎസ്ആർ പ്രവർത്തനങ്ങളുടെ മുഖ്യ അജണ്ടയുടെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് ഹോട്ട്‌പാക്ക് ഗ്രൂപ്പ് സിഒഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദീൻ പി.ബി. പറഞ്ഞു. 

ഈ കണ്ടൽ നട്ടുപിടിപ്പിക്കൽ, ഹോട്ട്‌പാക്ക് വാർഷികമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിസ്ഥിതി പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമാണ്. സമൂഹത്തിന് തിരിച്ചുനൽകാനും പ്രകൃതി പരിസ്ഥിതി സംരക്ഷിക്കാനും ഉള്ള കമ്പനിയുടെ ദീർഘകാല പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. കൂട്ടായ പ്രവർത്തനത്തിന്റെ ശക്തിയെയാണ് ഈ സംരംഭം വ്യക്തമാക്കുന്നത്. ജോലിസ്ഥലത്തിന് അതീതമായി നീളുന്ന സുസ്ഥിരതാ യാത്രയുടെ ഭാഗമാകുന്നതിൽ ഞങ്ങളുടെ ജീവനക്കാർക്ക് വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കൽ യജ്ഞത്തിൽ പങ്കെടുത്ത എല്ലാ ജീവനക്കാർക്കും ഒരു പഠന, പ്രചോദന അനുഭവമായെന്ന് ഹോട്ട്‌പാക്ക് ഗ്രൂപ്പ് സിടിഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. 

ആവശ്യമായ സുരക്ഷാ നിർദേശങ്ങളും സംരക്ഷണ ഉപകരണങ്ങളും സജ്ജീകരിച്ചു ചെറു ബോട്ടുകൾ, കായക്കുകൾ, ഡ്രാഗൺ ബോട്ടുകൾ എന്നിവ ഉപയോഗിച്ച് റിസേർവിലെ പ്രത്യേക സ്ഥലങ്ങളിലെത്തി കണ്ടാൽ തൈകൾ നട്ടു പിടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


പരിസ്ഥിതിപരമായ പ്രാധാന്യം കൊണ്ടു പ്രസക്തമായ കണ്ടൽ, നിരവധി ഉഷ്ണമേഖലാ വനങ്ങളെക്കാൾ ഉയർന്ന തോതിൽ കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യുന്ന പ്രകൃതിദത്ത കാർബൺ സിങ്കുകളാണ്. തീരദേശ മണ്ണിനെ സ്ഥിരപ്പെടുത്തുകയും തീരക്ഷയം തടയുകയും ചെയ്യുന്നു. 


യുഎഇയിൽ 150 ചതുരശ്ര കിലോമീറ്ററിലധികം തീരപ്രദേശങ്ങളിൽ കണ്ടൽ കാടുകൾ വ്യാപിച്ചുകിടക്കുന്നു. അബുദാബി, ദുബൈ, അജ്മാൻ തുടങ്ങിയ നഗരങ്ങൾക്ക് പ്രകൃതിദത്ത ‘ഗ്രീൻ ലംഗ്’ ആയി ഇവ പ്രവർത്തിക്കുന്നു. 

ഒരു പൂർണ്ണ വളർച്ചയെത്തിയ കണ്ടൽ വൃക്ഷത്തിന് വർഷംതോറും ഏകദേശം 12.3 കിലോഗ്രാം കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യാൻ കഴിയുന്നതായി കണക്കാക്കപ്പെടുന്നു. അതിനാൽ നട്ട ഓരോ തൈയും കാലാവസ്ഥാ മാറ്റം ചെറുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. 

SHARE THIS PAGE!

Related Stories

See All

അജ്‌മാൻ അൽസോറ കണ്ടൽകാടു റിസർവിൽ ഹോട്ട്‌പാക്ക് ജീവനക്കാരുടെ കണ്ടൽ നടീൽ യജ്ഞം

ദുബൈ - ഡിസംബർ 25, 2025: പ്രമുഖ പാക്കേജിംഗ് നിർമാതാക്കളായ ഹോട്ട്‌പാക്കിന്റെ ...

News |26.Dec.2025

ദുബായ് സിറ്റി സോൺ സാഹിത്യോത്സവ്‌ സമാപിച്ചു, ബർദുബൈ സെക്ടർ ചാമ്പ്യന്മാർ.

ദുബായ് :ചിറകുള്ള ചിന്തകൾ തളിർക്കുന്ന നാമ്പുകൾ എന്ന പ്രമേയത്തിൽ ...

News |25.Dec.2025

ശ്രീനിവാസന്റെ നിര്യാണത്തിൽ ദുബായിൽ അനുസ്മരണ യോഗം ചേർന്നു; കേരളത്തിന് പുറത്തെ ആദ്യ ഔദ്യോഗിക ആദരാഞ്ജലി അർപ്പിച്ചു AKCAF EVENTS.

ദുബായ്: മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ...

News |22.Dec.2025

ദുബൈയിൽ മഴക്കെടുതിയിൽ മാതൃകയായി മലയാളി സന്നദ്ധ പ്രവർത്തകർ

ദുബൈ:  ശക്തമായ മഴക്കെടുതിയിൽ പ്രയാസം നേരിട്ട പൊതു ജനങ്ങൾക്ക് ആവശ്യ ...

News |22.Dec.2025


Latest Update

അജ്‌മാൻ അൽസോറ കണ്ടൽകാടു റിസർവിൽ ഹോട്ട്‌പാക്ക് ജീവനക്കാരുടെ കണ്ടൽ നടീൽ യജ്ഞം

ദുബൈ - ഡിസംബർ 25, 2025: പ്രമുഖ പാക്കേജിംഗ് നിർമാതാക്കളായ ഹോട്ട്‌പാക്കിന്റെ ...

News |26.Dec.2025

ദുബായ് സിറ്റി സോൺ സാഹിത്യോത്സവ്‌ സമാപിച്ചു, ബർദുബൈ സെക്ടർ ചാമ്പ്യന്മാർ.

ദുബായ് :ചിറകുള്ള ചിന്തകൾ തളിർക്കുന്ന നാമ്പുകൾ എന്ന പ്രമേയത്തിൽ ...

News |25.Dec.2025

ശ്രീനിവാസന്റെ നിര്യാണത്തിൽ ദുബായിൽ അനുസ്മരണ യോഗം ചേർന്നു; കേരളത്തിന് പുറത്തെ ആദ്യ ഔദ്യോഗിക ആദരാഞ്ജലി അർപ്പിച്ചു AKCAF EVENTS.

ദുബായ്: മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ...

News |22.Dec.2025

ദുബൈയിൽ മഴക്കെടുതിയിൽ മാതൃകയായി മലയാളി സന്നദ്ധ പ്രവർത്തകർ

ദുബൈ:  ശക്തമായ മഴക്കെടുതിയിൽ പ്രയാസം നേരിട്ട പൊതു ജനങ്ങൾക്ക് ആവശ്യ ...

News |22.Dec.2025

മാ​പ്പു​ ത​രാ​ൻ ഞാ​ൻ ആ​രാ...?തീ​ര​മ​ണ​ഞ്ഞു, ഓ​ർ​മ​ക​ളു​ടെ പ​ത്തേ​മാ​രി

ദു​ബൈ: പ്ര​വാ​സി​ക​ളു​ടെ നേ​ർ​ക്കാ​ഴ്ച​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ...

News |21.Dec.2025

ഷൊർണ്ണൂർ ഫെസ്റ്റ് 2025 ബ്രോഷർ പ്രകാശനം

ദുബായ് : യു.എ.ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ.എം.സി.സി ഷൊർണ്ണൂർ ...

News |21.Dec.2025

Photo Shoot

See All

Photos