കോളേജ് അധ്യാപകനായി ധനുഷ്. വാത്തി സിനിമയുടെ ടീസര്‍

Written By
Posted Jul 29, 2022|995

Teaser
ധനുഷ്  നായകനായി എത്തുന്ന 'വാത്തി'  എന്ന സിനിമയുടെ ടീസര്‍ പുറത്ത്. ഫൈറ്റ് സീനുകൾ കോർത്തിണക്കിയാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ബാല മുരുകൻ എന്നാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്. കോളേജ് അധ്യാപകനായാണ് ധനുഷ് ഈ ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോനാണ് നായിക. സിത്താര എന്റര്‍ടൈന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. 

അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ഒരു അധ്യാപകനാണ് ധനുഷ് ചെയ്യുന്ന കഥാപാത്രമെന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. വെങ്കി അറ്റ്‍ലൂരി സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ചിത്രം കൂടിയാണ് വാത്തി. 

തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ജി വി പ്രകാശ്‍ കുമാറാണ് സംഗീത സംവിധായകൻ. ദിനേഷ് കൃഷ്‍ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. 2021ല്‍ ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചതാണ് 'വാത്തി'.  നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. 

ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് 'വാത്തി'. ധനുഷിന്റെ വേറിട്ട ഒരു കഥാപാത്രമായിരിക്കും 'വാത്തി'യിലേത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സായ് കുമാര്‍, സമുദ്രക്കനി, തോട്ടപ്പള്ളി മധു, നര ശ്രീനിവാസ്, പമ്മി സായ്, ആടുകളം നരേന്‍, ഇളവരസു, മൊട്ട രാജേന്ദ്രന്‍, ഹരീഷ് പേരടി, പ്രവീണ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല, എഡിറ്റര്‍: നവീന്‍ നൂലി, ഡി.ഒ.പി: ജെ യുവരാജ്, സംഗീതം: ജി വി പ്രകാശ് കുമാര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ – വെങ്കട്ട്, നിര്‍മ്മാതാക്കള്‍: നാഗ വംശി എസ് – സായ് സൗജന്യ, രചന സംവിധാനം: വെങ്കി അറ്റ്‌ലൂരി, ബാനറുകള്‍: സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സ് – ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ്.
SHARE THIS PAGE!

Related Stories

See All

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ 'മിണ്ടിയും പറഞ്ഞും' ടീസർ റിലീസ് ആയി.

സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ...

Teaser |16.Dec.2025

ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്: ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ടീസര്‍

ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ആന്‍ ...

Teaser |14.Oct.2022

ആദ്യ വെബ് സിരീസുമായി നെറ്റ്ഫ്ലിക്സില്‍ ദുല്‍ഖര്‍. ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ് ടീസര്‍.

കരിയറിലെ ആദ്യ വെബ് സിരീസുമായി ദുല്‍ഖര്‍ സല്‍മാന്‍. നെറ്റ്ഫ്ലിക്സിനു ...

Teaser |29.Sep.2022

സംവിധാനം ഗൗതം മേനോന്‍; നയന്‍താരയുടെ ജീവിതവഴികള്‍ നെറ്റ്ഫ്ലിക്സില്‍ ടീസര്‍.

താന്‍ ചിത്രീകരിച്ചിരിക്കുന്നത് കേവലം ഒരു വിവാഹ വീഡിയോ അല്ലെന്നും ...

Teaser |29.Sep.2022


Latest Update

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ഹരിതാഭമാക്കാൻ വേറിട്ടൊരു കൂട്ടായ്മ.

ദുബായ് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ...

News |08.Jun.2026

അക്കാഫ് ഇവെന്റ്‌സ് ഓഫീസ് ഉദ്‌ഘാടനവും സാഹിത്യ-നൃത്ത വിഭാഗങ്ങളുടെ തുടക്കവും

ദുബായ്. യു.എ.ഇ.യിലെ ഏറ്റവും ബൃഹത്തായ കോളേജ് അലുംനികളുടെ സംഗമസ്ഥാനമായ ...

News |02.Jun.2026

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

Photo Shoot

See All

Photos