നിഖില്‍-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കാര്‍ത്തികേയയുടെ രണ്ടാം ഭാഗമായ കാര്‍ത്തികേയ-2 ന്റെ ടീസര്‍ പുറത്തിറങ്ങി. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്. കാര്‍ത്തികേയ-2 തുടക്കം മുതലേ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ്.
മലയാളി താരം അനുപമ പരമേശ്വരന്‍ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാര്‍ത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖില്‍ സിദ്ധാര്‍ഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം അനുപം ഖേര്‍ ആണ്. കാര്‍ത്തികേയ 2022 ജൂലൈ 22ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.
അഭിനേതാക്കള്‍: നിഖില്‍, അനുപമ പരമേശ്വരന്‍, അനുപം ഖേര്‍, ശ്രീനിവാസ റെഡ്ഡി, പ്രവീണ്‍, ആദിത്യ മീനന്‍, തുളസി, സത്യ, വിവ ഹര്‍ഷ, വെങ്കട്ട് തുടങ്ങിയവര്‍.
കഥ-തിരക്കഥ-സംവിധാനം - ചന്തു മുണ്ടേടി, ബാനര്‍: പീപ്പിള്‍ മീഡിയ ഫാക്ടറി & അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ്, സഹ നിര്‍മ്മാതാവ്: വിവേക് കുച്ചിഭോട്‌ല, നിര്‍മ്മാതാക്കള്‍: ടി ജി വിശ്വ പ്രസാദ് & അഭിഷേക് അഗര്‍വാള്‍, സംഗീതം: കാലഭൈരവ, ഛായാഗ്രാഹകന്‍: കാര്‍ത്തിക് ഘട്ടമനേനി, കലാസംവിധാനം: സാഹി സുരേഷ്, പിആര്‍ഒ: ആതിര ദില്‍ജിത്