പുകയൊരുക്കുന്ന കെണിയിൽ ആ അപ്പൂപ്പനും കൊച്ചുമകനും: കാണാം ബീഡിമുട്ടായി

Written By
Posted Jul 01, 2022|594

Short-Films
കളിക്കൂട്ടുകാരെ പ്പോലെയായിരുന്നു ആ അപ്പൂപ്പനും കൊച്ചുമകനും...അപ്പൂപ്പനുമൊത്തുള്ള കളിചിരികളിലായിരുന്നു ആ കുരുന്നിന്റെ ലോകം. അവർ പാട്ടുപാടിയും വാത്സല്യം നുകർന്നും സമയം പങ്കിട്ടു. അമ്മൂമ്മ കാണാതെ അപ്പൂപ്പന് ബീഡി വാങ്ങി കൊടുക്കുന്നതാണ് കൊച്ചുമകന്റെ പ്രധാന ‘ജോലി’. അതിൽ അവനും ഗുണം കിട്ടുന്ന ഒന്നുണ്ട്–ബീഡി വാങ്ങി ബാക്കി പൈസയ്ക്ക് വാങ്ങാവുന്ന മിഠായിയായിരുന്നു ആ സന്തോഷം. ബീഡി വലിച്ചു വിടുന്ന പുകച്ചുരുളിൽ രസക്കാഴ്ചകൾ  തീർക്കുന്ന അപ്പുപ്പനെയും നോക്കി അവനിരിക്കും. 

പതിയെ അവന്റെ മനസ്സിലും ഒരാഗ്രഹം മൊട്ടിട്ടു, അപ്പൂപ്പനെപ്പോലെ ബീഡി വലിക്കുന്ന ഒരാളാകണം. എന്നാൽ ആ തീരുമാനം വലിയ നഷ്ടങ്ങളിലേക്കാണ് അവനെയും അപ്പൂപ്പനെയും നയിച്ചത്. ആ കഥ പറയുകയാണ് ‘ബീഡിമുട്ടായി’ എന്ന ഹ്രസ്വചിത്രം. ജീവിതാനുഭവങ്ങളും ചെറുപ്പത്തിൽ കണ്ട കാഴ്ചകളും ചേർത്താണ് സംവിധായകൻ ശ്രീജേഷ് ശ്രീധരൻ ഈ ചിത്രമൊരുക്കിയത്. ലോക പുകയില വിരുദ്ധ ദിനമായ മേയ് 31നായിരുന്നു  റിലീസ്. 

ബീഡിമുട്ടായിയുടെ കഥയും സൗണ്ട് ഡിസൈനിങ്ങും എഡിറ്റിങ്ങും ശ്രീജേഷാണ്. വി.കെ.‌നൈനാച്ചനും ‌മാസ്റ്റർ ശിവനന്ദ് രാജേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‌ഛായഗ്രഹണം: ‌രാജേഷ് കുടമാളൂർ, ‌പശ്ചാത്തല സംഗീതം: ‌നോയൽ ടോംസ്, ‌തിരക്കഥ, സഹസംവിധാനം: ‌അഭിലാഷ് നാരായണൻ, ‌സംഗീതം, വരികൾ: ‌പ്രിയ ബാലൻ, ‌ആലാപനം: ‌ഗൗരി പാർവതി, ‌കല: ‌രാജേഷ് ജി. വെള്ളൂർ
SHARE THIS PAGE!

Related Stories

See All

ഒപ്പീസ് ചൊല്ലാന്‍ വരട്ടെ എന്ന ഹ്രസ്വചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ദീപ തോമസ്, ഉണ്ണി ലാലു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഒപ്പീസ് ...

Short-Films |21.Jul.2022

അവളെത്തേടി അയാൾ വീട്ടിലെത്തി ത്രില്ലടിപ്പിച്ച് നിർഭയയും വേതാളവും

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞ ഹ്രസ്വചിത്രം ...

Short-Films |10.Jul.2022

ഇത് വല്ലാത്തൊരു കൊലച്ചതി ശ്രദ്ധനേടി ഹ്രസ്വ ചിത്രം

അനസ് റഷാദ് സംവിധാനം ചെയ്ത 'കൊലച്ചതി' എന്ന  ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. ...

Short-Films |07.Jul.2022

ദ് സ്റ്റുഡന്റ് എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു.

പഠിക്കാനുള്ള അതിയായ മോഹം ഉള്ളിൽ പേറുന്ന ഒരു തമിഴ് നാടോടി ബാലികയുടെ ...

Short-Films |01.Jul.2022


Latest Update







Photo Shoot

See All

Photos