അവളെത്തേടി അയാൾ വീട്ടിലെത്തി ത്രില്ലടിപ്പിച്ച് നിർഭയയും വേതാളവും

Written By
Posted Jul 10, 2022|483

Short-Films
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞ ഹ്രസ്വചിത്രം നിർഭയയും വേതാളവും ശ്രദ്ധനേടുന്നു. ത്രില്ലിങ് സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ അയ്യപ്പൻ ആണ്. 

ഒരു പാർട്ടിക്കിടെ വാർ ഫോട്ടോ​ഗ്രാഫർ ആയ  ഒരാൾക്ക് ഒരു സ്ത്രീയോട് താൽപ്പര്യം തോന്നുകയാണ്. തുടർന്ന് ദിവസങ്ങളോളും ഇവരെ പിന്തുടരുന്നു. അവസാനം ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിച്ചെല്ലുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്ര‌ത്തിൽ പറയുന്നത്. 

ദേവി കൃഷ്ണകുമാർ, സജേഷ് മോഹൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.‍‍ ലക്ഷ്മി ആർ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. സോനു നായർ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നു. സുജിത് സഹദേവാണ് എഡിറ്റർ. വിജു വിജയചന്ദ്രനാണ് സം​ഗീതം. മാട്ട ജിനു, മൃണാളിനി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 
SHARE THIS PAGE!

Related Stories

See All

ഒപ്പീസ് ചൊല്ലാന്‍ വരട്ടെ എന്ന ഹ്രസ്വചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ദീപ തോമസ്, ഉണ്ണി ലാലു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഒപ്പീസ് ...

Short-Films |21.Jul.2022

അവളെത്തേടി അയാൾ വീട്ടിലെത്തി ത്രില്ലടിപ്പിച്ച് നിർഭയയും വേതാളവും

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞ ഹ്രസ്വചിത്രം ...

Short-Films |10.Jul.2022

ഇത് വല്ലാത്തൊരു കൊലച്ചതി ശ്രദ്ധനേടി ഹ്രസ്വ ചിത്രം

അനസ് റഷാദ് സംവിധാനം ചെയ്ത 'കൊലച്ചതി' എന്ന  ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. ...

Short-Films |07.Jul.2022

ദ് സ്റ്റുഡന്റ് എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു.

പഠിക്കാനുള്ള അതിയായ മോഹം ഉള്ളിൽ പേറുന്ന ഒരു തമിഴ് നാടോടി ബാലികയുടെ ...

Short-Films |01.Jul.2022


Advertisement

Latest Update







Photo Shoot

See All

Photos