ഷെയ്ന് നിഗം നായകനാവുന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി. ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷെയ്ന്‍ എത്തുന്നത്. ഷെയ്നിന്‍റെ കരിയറിലെ ആദ്യ പൊലീസ് വേഷമാണ് ഇത്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാന്നറിൽ എസ് ജോർജ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല. ഷെയ്ന് നിഗത്തിനൊപ്പം സണ്ണി വെയ്നും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ഭരതന്‍, അതിഥി ബാലന്‍ എന്നിവരും ചിത്രത്തിലുണ്ട്. വിക്രം വേദ, കൈദി മുതലായ സിനിമകളുടെ സംഗീത സംവിധായകനായ സാം സി എസ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. എം സജാസിന്‍റേതാണ് തിരക്കഥ. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. കഴിഞ്ഞ മാസാവസാനമാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയത്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്.
'ആര്‍ഡിഎക്സ്' എന്ന ചിത്രമാണ് ഷെയ്ൻ നിഗത്തിന്റേതായി ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രം കൂടിയാണിത്. മിന്നല്‍ മുരളിക്കു ശേഷം സോഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രമാണ് ഇത്. വീക്കെന്റ് സ്റ്റോക് ബസ്റ്ററിന്റെ ബാനറിൽ ആണ് നിര്‍മാണം.
ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡയാണ് ഷെയ്നിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രം. കൃഷ്ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്‍റെ രചന. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.