തല അജിത്തിന്റെ മാസ് ലുക്കിലുള്ള 'തുനിവ്' സിനിമയുടെ ഫസ്റ്റ് ലുക്കും ടൈറ്റിൽ പ്രഖ്യാപനവും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ആരാധകരുടെ ആവേശം ചോരും മുൻപ് 'തുനിവി'ന്റെ സെക്കൻഡ് ലുക്കും പുറത്തുവിട്ടിരിക്കുകയാണ്.
എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എച്ച് വിനോദിന്റേത് തന്നെയാണ് തിരക്കഥയും. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക.
നടി മഞ്‍ജു വാര്യരാണ് ചിത്രത്തിലെ നായിക. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും 'വലിമൈ'ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് 'തുനിവ്'.