പൊന്നിയിന്‍ സെല്‍വനിലെ അലൈകടല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

Advertisement

Written By
Posted Sep 20, 2022|244

Song
Advertisement
മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡചിത്രം പൊന്നിയിന്‍ സെല്‍വനിലെ പുതിയ ഗാനമെത്തി. അന്താര നന്ദി ആലപിച്ച 'അലൈകടല്‍' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. കാര്‍ത്തിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ചുള്ള മനോഹര ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് 2400 പേജുള്ള നോവല്‍. വിക്രം, കാര്‍ത്തി, ജയംരവി, പ്രകാശ് രാജ്, ശരത് കുമാര്‍, ഐശ്വര്യ റായ്, തൃഷ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തില്‍ നിന്ന് ജയറാമും പൊന്നിയന്‍ സെല്‍വനില്‍ വേഷമിടുന്നുണ്ടെന്നതാണ് സവിശേഷത. 

എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം അടുത്ത വര്‍ഷം എത്തും. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് മണി രത്‌നവും കുമാരവേലും ചേര്‍ന്ന് തിരക്കഥയും ജയമോഹന്‍ സംഭാഷണവും ഒരുക്കുന്നു. ഛായാഗ്രഹണം രവി വര്‍മ്മന്‍. തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് കലാ സംവിധാനം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.

നന്ദിനി എന്ന കഥാപാത്രമായി ഐശ്വര്യ റായിയും കുന്ദവയായി തൃഷയുമെത്തുന്നു. റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രവിവര്‍മനാണ് ഛായാ?ഗ്രഹണം. 500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. മണിരത്‌നത്തിന്റെ സ്വപ്ന പദ്ധതിയായ ചിത്രം രണ്ട് ഭാ?ഗങ്ങളായാണ് ഇറങ്ങുക. ആദ്യഭാ?ഗം സെപ്തംബര്‍ 30 ന് റിലീസ് ചെയ്യും.
SHARE THIS PAGE!

Related Stories

See All

ലോല ലോല ലോല എന്ന് തുടങ്ങുന്ന തല്ലുമാലയിലെ തല്ലുപാട്ട് എത്തി; ഏറ്റെടുത്ത് ആരാധകർ.

ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ...

Song |26.Sep.2022

പൊന്നിയിന്‍ സെല്‍വനിലെ അലൈകടല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡചിത്രം പൊന്നിയിന്‍ സെല്‍വനിലെ പുതിയ ...

Song |20.Sep.2022

സാറയുടെയും ആന്റണിയുടെയും നൊമ്പരം പറഞ്ഞ ജീവനെ.., മൈക്കി ലെ ​വീഡിയോ ​ഗാനം.

അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തിയ മൈക്കിലെ വീഡിയോ ​ഗാനം റിലീസ് ...

Song |14.Sep.2022

ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍. രാക്ഷസ മാമ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം ...

Song |14.Sep.2022


Advertisement

Latest Update







Advertisement

Photo Shoot

See All
Advertisement

Photos