ആറുവര്‍ഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷന്‍ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം കൊത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്.
പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുന്ന കണ്ണൂരുകാരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായാണ് ആസിഫ് അലിയും റോഷന്‍ മാത്യുവും ചിത്രത്തിലെത്തുന്നത്. അവര്‍ക്കിടയിലെ സംഘര്‍ഷമാണ് ട്രെയിലറില്‍ കാണുന്നത്. കൊത്ത് സെപ്റ്റംബര്‍ 23ന് തിയേറ്ററുകളില്‍ എത്തും.
ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുല്‍, ശിവന്‍ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എഡിറ്റര്‍ - രതിന്‍ രാധാകൃഷ്ണന്‍,ഛായാഗ്രഹണം- പ്രശാന്ത് രവീന്ദ്രന്‍,പശ്ചാത്തല സംഗീതം - ജേക്‌സ് ബിജോയ്. പ്രൊഡക്ഷന്‍ ഡിസൈന്‍ - പ്രശാന്ത് മാധവ്.
ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ, പി ആര്‍ ഒ - ആതിര ദില്‍ജിത്ത്.