വ്യത്യസ്തമായ സിനിമ പരീക്ഷണങ്ങൾ നടത്തുന്നതിൽ മുൻപന്തിയിലാണ് തമിഴ് സിനിമ. അത്തരത്തിൽ പുതിയൊരു പരീക്ഷണ ചിത്രവുമായി രംഗത്തെത്തുകയാണ്, ആദ്യ സോംബി ചിത്രമായ മിരുതന്റെ
സംവിധായകൻ ശക്തി സൗന്ദര്‍ രാജന്‍. ഏലിയന്‍ ഇന്‍വേഷന്‍ പ്രമേയമായി, ആര്യ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. 'ക്യാപ്റ്റന്‍' എന്നാണ് ചിത്രത്തിന്റെ പേര്.
ട്രെയിലര്‍ ഇതിനോടകം സിനിമ പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ആര്‍മി ഓഫീസറായ ക്യാപ്റ്റന്‍ വെട്രിസെൽവനയാണ് ആര്യ എത്തുന്നത്. 50 വര്‍ഷമായി ഒറ്റപ്പെട്ടു കിടക്കുന്ന സെക്റ്റര്‍ 42 എന്ന
വനത്തിലേക്ക് വെട്രിസെൽവനും ആര്‍മി സംഘവും എത്തുന്നു.അവിടെ വച്ച് ഏലിയനുമായി ഏറ്റുമുട്ടുന്നതാണ് കഥയുടെ സാരമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.
ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സിമ്രാന്‍, ഹരീഷ് ഉത്തമന്‍, മാളവിക അവിനാഷ് എന്നിവരും അഭിനയിക്കുന്നു.തമിഴില്‍ പരീക്ഷണ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സംവിധായകനാണ് ശക്തി സൗന്ദര്‍ രാജന്‍.മിരുതന്‍, ടിക് ടിക് ടിക്, ടെഡി എന്നിവയാണ് ശക്തിയുടെ മറ്റ് ചിത്രങ്ങള്‍. തമിഴിലെ ആദ്യ സോംബി ചിത്രമായിരുന്നു മിരുതന്‍. ബഹിരാകാശ കഥയാണ് ടിക് ടിക് ടിക് പറഞ്ഞത്. ടെഡിയും ഒരു ഫാന്റസി ചിത്രം ആയിരുന്നു. ഇതിലും ആര്യ ആയിരുന്നു നായകൻ.