ബിജു മേനോന്റെ ആറാട്ട്; ആക്ഷൻ നിറച്ച് ഒരു തെക്കന്‍ തല്ല് കേസ് ട്രെയിലർ

Written By
Posted Aug 29, 2022|449

Trailer
ബിജു മേനോൻ, റോഷൻ മാത്യു എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന 'ഒരു തെക്കന്‍ തല്ല് കേസ്'എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ബിജു മേനോന്റെ വ്യത്യസ്തമായ കഥാപാത്രത്തെ ട്രെയിലറിൽ കാണാം. ആക്ഷൻ രം​ഗങ്ങളാൽ സമ്പന്നമാണ് ട്രെയിലർ. ​ബിജു മേനോനൊപ്പം നേർക്ക് നേർ പൊരുതി റോഷനും ഒപ്പമുണ്ട്. ഒരു മാസ് ആക്ഷൻ എന്റർടെയ്നർ ആകും ചിത്രമെന്ന് ട്രെയിലർ പറഞ്ഞുവയ്ക്കുന്നുണ്ട്. 

ഓണം റിലീസ് ആയി 'ഒരു തെക്കന്‍ തല്ല് കേസ്' അടുത്തമാസം തിയറ്ററുകളിൽ എത്തും. പുറത്തിറങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ' കിടു തല്ലു കേസ്, അയ്യപ്പൻ നായർ തീ, ഇത് കലക്കും, ബിജു മേനോൻ വേറെ ലെവൽ' , എന്നിങ്ങനെ പോകുന്നു ട്രെയിലറിന് താഴെ വരുന്ന കമന്റുകൾ. 

രാജേഷ് പിന്നാടന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് സംവിധായകൻ ശ്രീജിത്ത് എന്‍. പത്മപ്രിയ ആണ് നായിക. ഒരിടവേളക്ക് ശേഷം പത്മപ്രിയ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. 

ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. ഓണം റിലീസ് ആയിട്ടായിരിക്കും തെക്കൻ തല്ല് കേസ് റിലീസ് ചെയ്യുക.
SHARE THIS PAGE!

Related Stories

See All

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ 'വീര ധീര ശൂരൻ' മാർച്ച് 27ന് തിയേറ്ററുകളിലേക്ക്.

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ...

Trailer |24.Jan.2025

കംപ്ലീറ്റ് ‘തോൽവി’; വീണ്ടും ചിരിപൊട്ടിച്ച് ഷറഫും അൽത്താഫും

ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തോൽവി എഫ്സി’ ട്രെയിലർ ...

Trailer |28.Oct.2023

ഓജോ ബോര്‍ഡുമായി സൗബിന്‍; ഹൊറര്‍ കോമഡി രോമാഞ്ച ത്തിന്‍റെ ട്രെയ്‍ലര്‍

തമിഴിലും ഹിന്ദിയിലുമൊക്കെ അടുത്ത കാലത്ത് വലിയ വിജയം നേടിയിട്ടുണ്ട് ...

Trailer |03.Oct.2022

ഇന്ത്യയുടെ ഓസ്കാർ പ്രതീക്ഷ. ഛെല്ലോ ഷോ ട്രെയ്‌ലർ. ചിത്രം ഒക്ടോബർ 14-ന്

2023-ലെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് 'ഛെല്ലോ ഷോ'. ...

Trailer |29.Sep.2022


Latest Update







Photo Shoot

See All

Photos