ദുബായ്: മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് AKCAF EVENTS (ഓൾ കേരള കോളേജ് അലുംനി ഫോറം ) അനുസ്മരണ യോഗം സംഘടിപ്പിച്ചു. കേരളത്തിന് പുറത്ത് ശ്രീനിവാസനായി സംഘടിപ്പിക്കപ്പെട്ട ആദ്യ അനുസ്മരണ ചടങ്ങുകളിൽ ഒന്നായിരുന്നു ഇത്. ദുബായിലെ AKCAF EVENTS ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ചടങ്ങിൽ പ്രശസ്ത സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ ജോർജ് ഓണത്തൂർ ശ്രീനിവാസന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. മലയാള സിനിമയിൽ സ്വാഭാവിക അഭിനയത്തിന്റെയും മൂർച്ചയുള്ള ഹാസ്യത്തിന്റെയും പുതിയ അധ്യായം കുറിച്ച പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം അനുസ്മരിച്ചു.
ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകൻ എം.സി.എ നാസർ, സാമൂഹിക പ്രവർത്തകൻ ഇ.കെ ദിനേശൻ തുടങ്ങിയവർ അനുശോചന പ്രസംഗങ്ങൾ നടത്തി. സാധാരണക്കാരന്റെ ജീവിതത്തിലെ പൊള്ളുന്ന സത്യങ്ങളെ ഹാസ്യത്തിൽ ചാലിച്ചു അവതരിപ്പിച്ച ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്കും സാംസ്‌കാരിക കേരളത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് മലയാള സിനിമ സംവിധായകൻ സജി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ,ജനറൽ സെക്രട്ടറി VS ബിജുകുമാർ വൈസ്പ്രസിഡന്റ് ADV ആഷിക് തൈക്കണ്ടി അമർ പ്രേം, അക്കാഫ് ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ വി മനോജ്, ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ശ്രീജ സുരേഷ്, മഞ്ജു ശ്രീകുമാർ,സി എ ബിജു, മുഹമ്മദ് ജാബിർ, മോഹൻ ശ്രീധർ ,സുധീഷ് കണ്ണൂർ എന്നിവർക്കൊപ്പം AKCAF EVENTS ഭാരവാഹികളും വിവിധ കോളേജ് അലുംനി പ്രതിനിധികളും സംബന്ധിച്ചു. പ്രവാസ ലോകത്തെ കലാ-സാംസ്‌കാരിക കൂട്ടായ്മകൾ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു.