|
Written By
|
ദുബായ്: നിയമരംഗത്തെ ആധുനികവൽക്കരണം കാലഘട്ടത്തിന്റെ അത്യാവശ്യമായ മാറ്റമാണ്. വ്യവസായ ലോകം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളോട് പൊരുത്തപ്പെടുന്ന നിയമ സംവിധാനമാണ് രാജ്യത്തിന്റെ വികസനത്തിന് അടിസ്ഥാനം. നിക്ഷേപങ്ങൾക്കും സംരംഭങ്ങൾക്കും ആത്മവിശ്വാസം നൽകുന്ന നിയമാന്തരീക്ഷം ഉറപ്പാക്കുമ്പോഴാണ് ഒരു രാജ്യത്തിന്റെ സാമ്പത്തിക നില കൂടുതൽ ശക്തമാകുന്നത്,” എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി എം.എ അഭിപ്രായപ്പെട്ടു. യുഎൽ അസോസിയേറ്റ്സ് ദുബായ്ഓഫീസിന്റെ ഉദ്ഘാടനം ചടങ്ങിൽ സംസാരിക്കുകയായിരുന്നു പത്മശ്രീ യൂസഫലി എം.എ. യൂസഫലി യുടെ ലളിതവും ഹാസ്യരസപൂർണവുമായ അവതരണവും, അഭിഭാഷകരോട് ഉന്നയിച്ച ബുദ്ധിപരമായ ചോദ്യങ്ങളും സദസിൽ ആവേശം നിറച്ചു. അദ്ദേഹത്തിന്റെ പ്രസംഗം നിയമരംഗത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഗൗരവമായ ചിന്തകൾക്ക് പ്രചോദനമായി. നിറഞ്ഞ സദസിൽ വ്യവസായ, മാധ്യമ, നിയമ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. കെ. ജി. എബ്രഹാം (കുവൈത്ത്), ആർ. ഹരികുമാർ (എലൈറ്റ് ഗ്രൂപ്പ്), മൻതേന സത്യ രവി വർമ്മ (ചാൻസലർ, എം.എൻ.ആർ യൂണിവേഴ്സിറ്റി, ഹൈദരാബാദ്), പ്രമുഖ മാധ്യമപ്രവർത്തകൻ ഐസക് ജോൺ പട്ടാണിപറമ്പിൽ (ഖലീജ് ടൈംസ്), നിസാർ തളങ്കര (പ്രസിഡന്റ്, ഇന്ത്യൻ അസോസിയേഷൻ ഷാർജ) എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. യു.എ.ഇയിലെ ആധുനിക വ്യവസായ രംഗത്ത് യുഎൽ അസോസിയേറ്റ്സിന്റെ സേവനം ഏറെ പ്രാധാന്യമുള്ളതാണ്. നിയമോപദേശം, കംപ്ലയൻസ്, റിസ്ക് മാനേജ്മെന്റ് തുടങ്ങി വിവിധ കോർപ്പറേറ്റ് മേഖലകളിൽ യുഎൽ അസോസിയേറ്റ്സിന്റെ ഇടപെടൽ സംരംഭകർക്ക് ആത്മവിശ്വാസം നൽകുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു. “ആശങ്കകളില്ലാത്ത, സുഗമമായ വ്യവസായാന്തരീക്ഷം ഉറപ്പുനൽകുക എന്നതാണ് യുഎൽ അസോസിയേറ്റ്സിന്റെ മുഖ്യ ലക്ഷ്യം മെന്നു" അതിഥികളെ സ്വാഗതം ചെയ്തു കൊണ്ട് മാനേജിംഗ് ഡയറക്ടർ ഹാഷിക് തൈക്കണ്ടി അറിയിച്ചു. കോർപ്പറേറ്റ് നിയമം, കംപ്ലയൻസ്, റിസ്ക് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ സാങ്കേതിക സേവനങ്ങളെക്കുറിച്ച് എന്ന് സ്ഥാപനത്തിന്റെ ചെയർമാൻ ബക്കർ അലി വിശദീകരിച്ചു. പുത്തൂർ റഹ്‌മാൻ (കെഎംസിസി), ഡോ. കാസിം (ഷിഫ മെഡിക്കൽ), കെ. വി. ഷംസുദ്ദീൻ (ബർജീൽ സെക്യൂരിറ്റീസ്), അബ്ദുൽ ജബ്ബാർ, സൈനുദ്ദീൻ (ഹോട്ട് പാക്ക് ഗ്രൂപ്പ്), അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, അഡ്വ. മഹമ്മുദ് (അബ്ദുറഹ്മാൻ അൽ മുത്തവ്വ അഡ്വക്കേറ്റ്സ്), സിറാജ് (ആസ്റ്റർ മെഡിക്കൽ), മുസ്തഫ മല്ലിക്കോട്, വി. ഐ. സലിം (ലുലു ഗ്രൂപ്പ്), മിഥുൻ ബിരു (ഗ്രാഫിക് ഇന്റർനാഷണൽ), നജീബ് ഖാദിരി (ഖാദിരി ഗ്രൂപ്പ്) നിഷിൻ സി.എം. (നിഷ്ക ജ്വല്ലറി), എ.കെ. ഫൈസൽ (മലബാർ ജ്വല്ലറി), സിദ്ദിഖ് വേലിക്കാക്കത്ത് (കുവൈത്ത്), ഷറഫുദ്ദീൻ, അഡ്വ. അബ്ദുൽ റഷീദ്, അഫീർ പാനൂർ (വൈഡ് റേഞ്ച് മദീന) എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു ഡയറക്ടർമാരായ അഡ്വ. ഷെഹ്‌സാദ് അഹമ്മദ്, സിദാൻ ഹാഷിക്, അഡ്വ. മുഹമ്മദ് യൂസഫ് എന്നിവർ ചടങ്ങ് ഏകോപിപ്പിച്ചു. ചടങ്ങിൽ മാധ്യമപ്രവർത്തകരും സാംസ്കാരിക, സാമൂഹിക, നിയമ രംഗങ്ങളിലെ പ്രമുഖരും സന്നിഹിതരായിരുന്നു.
Send
Links
Home
About us
Privacy Policy
Contact
Visits: