ദുബായ്, മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൌൺസിലിന്റെ ദുബായ് പ്രൊവിൻസ് ഓണം "ആർപ്പോ 2025" വർണ്ണഭമായ കലാപരിപാടികളോടെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ക്രൗൺ പ്ലാസ ഹോട്ടൽ ബോൾ റൂമിൽ നടക്കുകയുണ്ടായി . മലയാളത്തിന്റെ പ്രശസ്ത സിനിമതാരം അനു സിതാര മുഖ്യ അതിഥിയായിരുന്നു. ദുബായ് പ്രൊവിൻസ് പ്രസിഡന്റ് ലാൽ ഭാസ്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡബ്ലിയു.എം.സി. ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പറ്റണിപറമ്പിൽ , ഗ്ലോബൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം ,ദുബായ് പ്രൊവിൻസ് ചെയർമാൻ വി.എസ്.ബിജുകുമാർ, സെക്രട്ടറി ബേബി വർഗീസ് , ട്രെഷറാർ സുധീർ പോയ്യാരാ, വി.പി. അഡ്വ:ഹാഷിക് തൈക്കണ്ടി എന്നിവർ ആശംസകൾ അറിയിച്ചു. ദുബായ് പ്രൊവിൻസിന്റെ "ബീറ്റ്സ് ഓഫ് ദുബായ്" എന്ന സംഗീത ബാന്റിന്റെ ലോഞ്ച് പ്രമുഖ വ്യവസായി ആർ.ഹരികുമാർ ഉത്ഘാടനം നടത്തി. ഓണം കൺവീനർ ഷിബു മോഹമദ്, ഗ്ലോബൽ വി.പി. ചാൾസ് പോൾ, വി.സി. ഷാഹുൽ ഹമീദ്, വിമൻസ് കൌൺസിൽ പ്രസിഡന്റ് എസ്ഥർ ഐസക്, മിഡിലീസ്റ്റ് ഭാരവാഹികളായ വിനേഷ് മോഹൻ , ജൂഡിൻ ഫെർണാൻണ്ടസ്, റാണി സുധീർ, ലക്ഷ്മി ലാൽ, മിലാന അജിത്, ദുബായ് പ്രൊവിൻസ് യൂത്ത് വിംഗ് പ്രതിനിധികളായ അരുന്ധതി ലാൽ, ഷെഷാദ്, മറ്റ് ഭാരവാഹികളായ സുധീർ നായർ, മേരാ ബേബി, ആശ ചാൾസ്, ആൻ ജൂഡിൻ, സച്ചിൻ സജു, പ്രോഗ്രാം ഡയറക്ടർ ലിജിൻ എന്നിവർ പരിപാടികൾക്ക് ഏകോപനം നടത്തി. വിവിധ പ്രോവിൻസ് പ്രതിനിധികളും പങ്കെടുത്ത ഓണപരിപാടിയിൽ ദുബായ് പ്രൊവിൻസ് അംഗങ്ങൾ ഒരുക്കിയ വിവിധ കലാപരിപാടികൾ , കൊട്ടിപ്പാട്ട് , സ്വാദിഷ്ടമായ സദ്യ എന്നിവ "ആർപ്പോ 2025" ന്റെ മാറ്റ് കൂട്ടിയതായി ഓണം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.