ഒമാന്റെ പത്തു വർഷത്തെ ഗോൾഡൻ വിസ മലയാളി സംരംഭകനും.

Written By
Posted Sep 12, 2025|255

News
ഒമാൻ നടപ്പാക്കിയ ‘ഗോൾഡൻ റെസിഡൻസി’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ ഗോൾഡൻ വിസ ലഭിച്ചവരിൽ യു.എ.ഇ.യിലെ മലയാളി സംരംഭകനും ഇടം നേടി. പഴം–പച്ചക്കറി മൊത്ത വ്യാപാര രംഗത്തെ പ്രമുഖ ഗ്രൂപ്പായ എ.എ.കെ. ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സി.ഇ.ഒ.യും മലപ്പുറം തിരൂർ അല്ലൂർ സ്വദേശിയുമായ മുഹമ്മദ് അലി തയ്യലിനാണ് പത്ത് വർഷത്തെ ഗോൾഡൻ വിസ ലഭിച്ചത്. ഒമാൻ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫീസർ സലേം അൽ സവായിയിൽ നിന്ന് അദ്ദേഹം വിസ കാർഡ് ഏറ്റുവാങ്ങി.

കഴിഞ്ഞ മാസം ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി നിക്ഷേപകരെയും വിദഗ്ധരായ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് ഗോൾഡൻ വിസ പദ്ധതി ആരംഭിച്ചിരുന്നു. ദീർഘകാല നിക്ഷേപം, തൊഴിൽ സൃഷ്ടിക്കൽ, സ്വകാര്യ മേഖലയിലെ വളർച്ച, അറിവിന്റെ കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇൻവെസ്റ്റർ വിഭാഗത്തിലാണ് മുഹമ്മദ് അലിക്ക് വിസ അനുവദിച്ചിരിക്കുന്നത്.

യു.എ.ഇയിലെ അൽ അവീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.എ.കെ. ഇന്റർനാഷണൽ ഗ്രൂപ്പ് ഒമാനിലും വലിയ വ്യാപാര ശൃംഖല കെട്ടിപ്പടുത്തിട്ടുണ്ട്. ഒമാൻ സിലാൽ മാർക്കറ്റ് അടക്കമുള്ള മേഖലകളിൽ വലിയ നിക്ഷേപങ്ങളുമായി അവർ പ്രവർത്തിക്കുന്നു. 2021-ൽ യു.എ.ഇ. ഗോൾഡൻ വിസയും മുഹമ്മദ് അലിക്ക് ലഭിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.ഒമാൻ ഭരണാധികാരികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ച മുഹമ്മദ് അലി, പുതിയ വിസ തന്റെ ബിസിനസ് പ്രവർത്തനങ്ങൾക്കും രാജ്യാന്തര സഹകരണത്തിനും വലിയ പിന്തുണ നൽകുമെന്ന് അഭിപ്രായപ്പെട്ടു
SHARE THIS PAGE!

Related Stories

See All

പാപ്പിനിശ്ശേരി പാലസില്‍ സന്ദര്‍ശിച്ച് റമദാന്‍ ആശംസകള്‍ നേര്‍ന്നു

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ്‌ ...

News |28.Feb.2026

എം.എൽ.എയുടെ ഇടപെടൽ; ഷാർജ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശിനി നാട്ടിലെത്തി

ഷാര്‍ജ: ലക്ഷക്കണക്കിന് രൂപ ഏജന്റിന് നല്‍കി ഹൗസ്‌മൈഡ് വിസയെടുത്ത് ...

News |24.Feb.2026

അജ്മാൻ പൊലീസ് ക്ലബ്ബിൽഈമാസം 21 മുതൽ മാർച്ച് 19 വരെ റമദാൻ കാർണിവെൽ :പ്രവേശനം സൗജന്യം

അജ്മാൻ:റമദാൻ കാർണിവെൽ അജ്മാൻ പൊലീസ് ക്ലബിൽ പ്രഖ്യാപിച്ചു.ഈമാസം 21 മുതൽ ...

News |20.Feb.2026

അജ്മാനിൽ ശിവഗിരി തീർത്ഥാടനം സമാപിച്ചു; സലാം പാപ്പിനിശ്ശേരിക്ക് 'ശ്രേഷ്ഠ പുരസ്കാരം'

അജ്മാന്‍: 93-ാമത് ശിവഗിരി തീര്‍ത്ഥാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ അജ്മാനിൽ ...

News |19.Feb.2026

Latest Update

ദുബായിൽ 'കതിരവൻ' സിനിമയ്ക്ക് തിരിതെളിഞ്ഞു; വെട്രി സുദലൈയും വർഷ ബൊല്ലമ്മയും ഒന്നിക്കുന്ന തമിഴ് ചിത്രം.

ദുബായ്: തെന്നിന്ത്യൻ സിനിമാ ലോകം ഉറ്റുനോക്കുന്ന പുതിയ തമിഴ് ...

News |18.Feb.2026

സൗദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ വ്രതാരംഭം

ജിദ്ദ: പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിന് സൗദിയിൽ നാളെ തുടക്കം. സൗദി ...

News |17.Feb.2026

Photo Shoot

See All

Photos