ദുബൈ: കൊടുങ്ങല്ലൂർ എം.ഇ.എസ്. അസ്മാബി കോളജ് പൂർവവിദ്യാർഥി സംഘടന യു.എ.ഇയിൽ ഇരുപത് വർഷം പിന്നിടുന്നു. ‘അസ്മാനിയ 20’25’ എന്ന് പേരിട്ട ഇരുപതാം വാർഷികാഘോഷ പരിപാടിയുടെ പോസ്റ്ററർ അലുംനി രക്ഷാധികാരിയും ഫ്ലോറ ഗ്രൂപ്പ് ചെയർമാനുമായ വി.എ. ഹസൻ പ്രകാശനം ചെയ്തു. പരിപാടിയുടെ പ്രോമോ വീഡിയോയും പുറത്തിറക്കി. നവംബർ 23 ന് ദുബൈ ഇത്തിസലാത്ത് അക്കാദമിയിലാണ് വിപുലമായ വാർഷികാഘോഷം ഒരുക്കുന്നത്. ദുബൈ ഫ്ലോറ ഇൻ ഹോട്ടലിൽ നടന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ അസ്മാബി കോളജ് പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് അഡ്വ. ബക്കറലി അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ആൻഡ് സ്ട്രാറ്റജി ഓഫീസർ വി.ഐ. സലീം, ഹോട്പാക്ക് ഗ്ലോബൽ മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാർ, ഫൈൻ ടൂൾസ് മാനേജിങ് ഡയറക്ടർ വി.കെ. ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. അലുംനി ബിസിനസ് ക്ലബ് അംഗങ്ങൾ, വിവിധ മേഖലകളിലെ പ്രമുഖരായ പൂർവവിദ്യാർഥികൾ, മീഡിയ ടീം, വനിത വിങ് അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയർ സംസാരിച്ചു. ഇരുപതാം വാർഷികാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അസ്മാബി അലൂംനി സീനിയർ വൈസ് പ്രസിഡണ്ടും ജനറൽ കൺവീനറുമായ ഇസ്ഹാക് അലി സ്വാഗതവും ഫിനാൻസ് സെക്രട്ടറി ആരിഷ് അബൂബക്കർ നന്ദിയും പറഞ്ഞു.