സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ പാപ്പന്‍ സിനിമയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി സക്സസ് ടീസര്‍

Written By
Posted Aug 09, 2022|1022

Teaser
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ പാപ്പന്‍ മികച്ച വിജയത്തിലേയ്ക്ക് മുന്നേറുകയാണ്. റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് പാപ്പന്‍ 31.43 കോടി രൂപ വാരിക്കഴിഞ്ഞു. ആദ്യ ദിനത്തില്‍ 3.16 കോടി രൂപയാണ് പാപ്പന്‍ നേടിയത്. ഇതിനിടയിലാണ് സിനിമയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി ഒരു സക്സസ് ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. നിത പിള്ള അവതരിപ്പിക്കുന്ന എഎസ്‍പി വിന്‍സി എബ്രഹാമും ഷമ്മി തിലകന്‍റെ ഇരുട്ടന്‍ ചാക്കോയും ഒപ്പം സുരേഷ് ഗോപിയുടെ പാപ്പന്‍ കഥാപാത്രവും ടീസറില്‍ കാണാൻ സാധിക്കും.

ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ പാപ്പനില്‍ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ വലിയ രീതിയില്‍ പ്രേക്ഷകരെ തിയേറ്ററുകളിലേയ്ക്ക് എത്തിക്കാന്‍ സുരേഷ് ഗോപി ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രത്തില്‍ ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. 

ഒരു ഇടവേളയക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു, മകന്‍ ഗോകുല്‍ സുരേഷും സുരേഷ് ഗോപിയും ഒന്നിക്കുന്നു, നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി-സുരേഷ് ഗോപി കോംബോ തുടങ്ങി നിരവധി സവിശേഷതകളുമായാണ് പാപ്പന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പൊറിഞ്ചു മറിയം ജോസിന്റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പാപ്പന്‍. 
SHARE THIS PAGE!

Related Stories

See All

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ 'മിണ്ടിയും പറഞ്ഞും' ടീസർ റിലീസ് ആയി.

സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ...

Teaser |16.Dec.2025

ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്: ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ടീസര്‍

ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ആന്‍ ...

Teaser |14.Oct.2022

ആദ്യ വെബ് സിരീസുമായി നെറ്റ്ഫ്ലിക്സില്‍ ദുല്‍ഖര്‍. ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ് ടീസര്‍.

കരിയറിലെ ആദ്യ വെബ് സിരീസുമായി ദുല്‍ഖര്‍ സല്‍മാന്‍. നെറ്റ്ഫ്ലിക്സിനു ...

Teaser |29.Sep.2022

സംവിധാനം ഗൗതം മേനോന്‍; നയന്‍താരയുടെ ജീവിതവഴികള്‍ നെറ്റ്ഫ്ലിക്സില്‍ ടീസര്‍.

താന്‍ ചിത്രീകരിച്ചിരിക്കുന്നത് കേവലം ഒരു വിവാഹ വീഡിയോ അല്ലെന്നും ...

Teaser |29.Sep.2022


Latest Update

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos