ബി സി നൗഫൽ സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ് അഴകൻ എന്ന ചിത്രത്തിന്റെ ടീസർ

Written By
Posted Aug 13, 2022|1061

Teaser
ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ നായികാനായകൻമാരാക്കി ബി സി നൗഫൽ സംവിധാനം ചെയ്യുന്ന 'മൈ നെയിം ഈസ് അഴകൻ' എന്ന ചിത്രത്തിന്റെ ടീസർ മമ്മൂട്ടി പുറത്തിറക്കി. ട്രൂത്ത് ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത്ത് നിർമ്മിക്കുന്ന ചിത്രം സെപ്‍തംബർ മാസം തീയേറ്ററുകളിലേക്കെത്തും. 'ഒരു യമണ്ടൻ പ്രേമകഥ'യ്ക്കുശേഷം ബി സി നൗഫൽ സംവിധാനം ചെയ്യുന്ന 'മൈ നെയിം ഈസ് അഴകനി'ൽ വിഷ്‍ണു ഉണ്ണിക്കൃഷ്‍ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ,  കൃഷ്‍ണ പ്രഭ എന്നിങ്ങനെ ഒരു പിടി നല്ല കലാകാരന്മാർ അണിനിരക്കുന്നുണ്ട്

നിരവധി കോമഡി ഷോകളിലും സിനിമകളിൽ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് 'മൈ നെയിം ഈസ് അഴകന്റെ' രചനയും നിർവഹിച്ചിരിക്കുന്നത്.

'പ്രീസ്റ്റ്', 'ഭീഷ്‍മപർവ്വം', 'സിബിഐ 5', 'കാവൽ', 'അജഗജാന്തരം' എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്‍ട്രിബ്യൂഷൻ നിർവ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് 'മൈ നെയിം ഈസ് അഴകൻ'. ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങൾക്ക് ദീപക് ദേവ്, അരുൺ രാജ് എന്നിവർ ചേർന്ന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, ഫിനാൻസ് കൺട്രോളർ അരീബ് റഹ്മാൻ എന്നിവരാണ്. പി ആർ ഒ  വൈശാഖ് സി വടക്കേവീട്.

താരമൂല്യത്തിനുമപ്പുറം പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാനുള്ള എല്ലാ ചേരുവകളുമായാണ്  'മൈ നെയിം ഈസ് അഴകൻ'  തീയേറ്ററുകളലേക്കെത്തുന്നത്.
SHARE THIS PAGE!

Related Stories

See All

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ 'മിണ്ടിയും പറഞ്ഞും' ടീസർ റിലീസ് ആയി.

സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ...

Teaser |16.Dec.2025

ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്: ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ടീസര്‍

ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ആന്‍ ...

Teaser |14.Oct.2022

ആദ്യ വെബ് സിരീസുമായി നെറ്റ്ഫ്ലിക്സില്‍ ദുല്‍ഖര്‍. ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ് ടീസര്‍.

കരിയറിലെ ആദ്യ വെബ് സിരീസുമായി ദുല്‍ഖര്‍ സല്‍മാന്‍. നെറ്റ്ഫ്ലിക്സിനു ...

Teaser |29.Sep.2022

സംവിധാനം ഗൗതം മേനോന്‍; നയന്‍താരയുടെ ജീവിതവഴികള്‍ നെറ്റ്ഫ്ലിക്സില്‍ ടീസര്‍.

താന്‍ ചിത്രീകരിച്ചിരിക്കുന്നത് കേവലം ഒരു വിവാഹ വീഡിയോ അല്ലെന്നും ...

Teaser |29.Sep.2022


Latest Update

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ഹരിതാഭമാക്കാൻ വേറിട്ടൊരു കൂട്ടായ്മ.

ദുബായ് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ...

News |08.Jun.2026

അക്കാഫ് ഇവെന്റ്‌സ് ഓഫീസ് ഉദ്‌ഘാടനവും സാഹിത്യ-നൃത്ത വിഭാഗങ്ങളുടെ തുടക്കവും

ദുബായ്. യു.എ.ഇ.യിലെ ഏറ്റവും ബൃഹത്തായ കോളേജ് അലുംനികളുടെ സംഗമസ്ഥാനമായ ...

News |02.Jun.2026

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

Photo Shoot

See All

Photos