|
|
Written By
|

ഹോം എഫ്.എം ആർ.ജെ അക്ഷയ് ഉത്തമൻ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കൂട്ടായ്മയുടെ ഇരുപതാം വാർഷികം പ്രമാണിച്ച് മുൻ പ്രസിഡന്റുമാരെ ചടങ്ങിൽ വെച്ച് പ്രത്യേകമായി ആദരിച്ചു. കൂടാതെ അംഗങ്ങളുടെ മക്കളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള 'എജ്യുക്കേഷൻ എക്സലൻസ് അവാർഡും', കലാ രംഗത്ത് മികവ് തെളിയിച്ചവർക്കുള്ള 'കലാശ്രീ അവാർഡും' ആർ.ജെ അക്ഷയ് വിതരണം ചെയ്തു.
ചടങ്ങിൽ എഫ്.ഒ.എച്ച് പ്രസിഡന്റ് മനോഹർ സദാനന്ദൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി തോമസ്, സെക്രട്ടറി സ്മിത അജയ്, ട്രഷറർ നൗഷാദ് മായ്തീൻ എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും പരമ്പരാഗത വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പ്രവാസലോകത്ത് ഹരിപ്പാടിന്റെ ഗൃഹാതുരത്വവും ഒത്തൊരുമയും വിളിച്ചോതുന്നതായിരുന്നു സംഘടിപ്പിച്ച ഒത്തുചേരൽ എന്ന് ഭാരവാഹികൾ അറിയിച്ചു.
Send
Links
Home
About us
Privacy Policy
Contact
Visits: