ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസ് ദുബായ് അസിയാന ഹോട്ടലിൽ വെച്ച് വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുകയുണ്ടായി. ഡബ്ലിയു. എം സി. ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രശസ്ത മാന്ത്രികനും സാമൂഹിക പ്രവർത്തകനുമായ ഡോ. ഗോപിനാഥ് മുത്തുകാട് മുഖ്യാതിഥിയായിരുന്നു. മത്തുകുട്ടി കടോൺ ഓണാശംസകൾ അറിയിച്ചു . ഡോ. ഗോപിനാഥ് മുത്തുകാടിന്റെ നേതൃത്വത്തിലുള്ള ഭിന്നശേഷി കുട്ടികൾക്കായുള്ള സ്കൂളിന് ആവശ്യമായ സഹായം ഷാർജ പ്രൊവിൻസ് അംഗങ്ങളും അതിഥികളും ഉറപ്പ് നൽകി. ഷാർജ പ്രൊവിൻസ് ഭാരവാഹികളായ രവീന്ദ്രൻ, അനിൽ കുമാർ, വിശാഖ് മോഹൻ, സന്തോഷ് നായർ, വിനയ റെജി, അഞ്ജന വിശാഖ്, രശ്മി സന്തോഷ്, ശാന്തി പ്രേം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ആഘോഷച്ചടങ്ങിൽ ഡബ്ലിയു. എം. സി. ഗ്ലോബൽ നേതാക്കളായ ചാൾസ് പോൾ, സി.യു. മത്തായി, ഷാഹുൽ ഹമീദ്,എസ്തർ ഐസക്, വി.എസ്. ബിജു കുമാർ, മിഡിൽ ഈസ്റ്റ് റീജിയൻ ഭാരവാഹികളായ സന്തോഷ് കെട്ടേത്ത്, വിനേഷ് മോഹൻ, ജൂഡിൻ ഫെർണാണ്ടസ്, തോമസ് ജോസഫ്, അജിത് കുമാർ, സാവൻ കുട്ടി, ചാക്കോ ഊളക്കാടൻ, മിലാന അജിത്, റാണി സുധീർ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു. വേദിയിൽ നന്ദഗോവിന്ദനം ടീം അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യൂഷൻ കൂടാതെ അംഗങ്ങൾ അവതരിപ്പിച്ച ഡാൻസും, പാട്ടുകളും അടങ്ങിയ വിവിധ കലാപരിപാടികളും ഉൾപ്പെടുത്തിയ ആഘോഷത്തിൽ യൂ.എ. ഇ. ലെ വിവിധ പ്രൊവിൻസ് പ്രതിനിധികൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.