|
|
Written By
|

അബുദാബി: ആഗോള ഭക്ഷ്യ വ്യാപാര-വിതരണ രംഗത്ത് പുതിയ അവസരങ്ങൾ തുറന്ന് യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ട്രേഡിങ് ആന്റ് റീ-എക്സ്പോർട്ട് സ്ഥാപനമായ എ.എ.കെ (AAK) ഗ്രൂപ്പുമായി അബുദാബി ഫുഡ് ഹബ്ബ് തന്ത്രപ്രധാനമായ കരാർ ഒപ്പുവെച്ചു. അബുദാബി ഫുഡ് ഹബ്ബ് കേന്ദ്രീകരിച്ച് ഭക്ഷ്യോൽപ്പന്നങ്ങളുടെ വ്യാപാരവും വിതരണ ശൃംഖലയും വിപുലീകരിക്കാൻ ലക്ഷ്യമിട്ടാണ് ധാരണാപത്രം.
അബുദാബി ഫുഡ് ഹബ്ബ് സി.ഇ.ഒ ജെൻസ് മിഷേലും എ.എ.കെ ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് അലി തയ്യിലും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചത്. എ.ഡി പോർട്സ് ഗ്രൂപ്പിലെ ഇക്കണോമിക് സിറ്റീസ് ആന്റ് ഫ്രീ സോൺസ് ക്ലസ്റ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുല്ല അൽ ഹമേലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഈ പങ്കാളിത്തത്തിലൂടെ, അബുദാബി ഫുഡ് ഹബ്ബിന്റെ അത്യാധുനിക ലോജിസ്റ്റിക്സ്, അത്യാധുനിക സംഭരണ സൗകര്യങ്ങൾ, ഗതാഗത സംവിധാനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി തങ്ങളുടെ പ്രാദേശിക-ആഗോള ഭക്ഷ്യ വ്യാപാര പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് എ.എ.കെ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഭക്ഷ്യ വിതരണ ശൃംഖലയെ കൂടുതൽ കാര്യക്ഷമമാക്കാനും, അതിർത്തി കടന്നുള്ള വിതരണം വേഗത്തിലാക്കാനും, ഒപ്പം ആഗോള ഭക്ഷ്യസുരക്ഷയുടെയും അന്താരാഷ്ട്ര വ്യാപാരത്തിന്റെയും പ്രധാന കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്താനും ഈ സംരംഭം വഴിയൊരുക്കും.
Send
Links
Home
About us
Privacy Policy
Contact
Visits: