ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഉമ്മൽ ഖുവൈൻ പ്രൊവിൻസും ഷാർജ ലയൻസ് ക്ലബ്ബും സംയുക്തമായി നടത്തിയ ഓണാഘോഷ പരിപാടിയായ 'ഓണ വസന്തം 2026' ഖുസൈസ് ഫോർച്യുൺ ബോൾ റൂമിൽ അരങ്ങേറി. അംഗങ്ങൾ അണിയിച്ചിരുക്കിയ നൃത്തം ഗാന സദസ്സും ഘോഷയാത്രയും നിറപക്കിട്ടേകി. ഉമ്മൽ ഖുവൈൻ ഡബ്ലിയു. എം. സി. ഭാരവാഹികളായ സുനിൽ ഗംഗധരൻ, ഇഗ്നെഷ്യസ്, സുരേഷ് കുമാർ, ജനറൽ കൺവീനർ റാണി രാജു, ഷാർജ ലയൻസ് ക്ലബ് രാജേഷ് മേനോൻ, രാജു പയ്യന്നൂർ, വിനു കാരിവീട് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ എൻ ടി വി. ചെയർമാൻ മാത്തുകുട്ടി കടോൺ മുഖ്യ അതിഥിയായിരുന്നു. ഡബ്ലിയു. എം. സി. ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ, ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സി.എ.ബിജു, എസ്തർ ഐസക്, വി. എസ്. ബിജുകുമാർ, മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടത്ത്, വിനീഷ് മോഹൻ, രാജീവ് കുമാർ, ജൂഡിൻ ഫെർണാണ്ടസ്, റാണി സുധീർ, മിഥുൻ മധു, മൾട്ടി ലയൻസ് ഗ്രൂപ്പ് ചെയർമാൻ രാജു നായർ എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ യൂ. എ. ഇ യിൽ അൻപതുവർഷം പൂർത്തിയാക്കിയ മാത്യു ഫിലിപ്പ്, കെ. ആർ. എസ്. നായർ, ജോർജ് മത്തായി എന്നിവരെ ആദരിക്കുന്നതോടൊപ്പം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഉണ്ണി കൃഷ്ണൻ, മധു നായർ എന്നിവർക്ക് യാത്രയയപ്പും നൽകുകയുണ്ടായി. വിഭവ സമൃദ്ധമായ സദ്യയും ഡബ്ലിയു. എം. സി.വിവിധ പ്രൊവിൻസുകളിൽ നിന്നും ലയൻസ് ക്ലബ്ബിൽ നിന്നും പങ്കെടുത്ത പ്രതിനിധികളും ഓണവസന്തത്തിന് മികവ് കൂട്ടിയതായി ഭാരവാഹികൾ അറിയിച്ചു.