നടന്‍ സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്നു.‘വണങ്കാന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ ബാലയുടെ പിറന്നാളിനോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
സൂര്യയുടെ 41-ാത്തെ ചിത്രമായി ഒരുങ്ങുന്ന ‘വണങ്കാ’ന്റെ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. താടി വളര്‍ത്തി ഒരു ഇന്നര്‍ ബനിയനും അണിഞ്ഞ് നില്‍ക്കുന്ന സൂര്യയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. കൃതി ഷെട്ടി ആണ് ചിത്രത്തിലെ നായിക. മലയാളി താരം മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2ഡി എന്റടെയ്‌മെന്റ്‌സിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബാലസുബ്രഹ്‌മണ്യം ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. സതീഷ് സൂര്യയാണ് എഡിറ്റര്‍. വി മായപാണ്ടിയാണ് കലാ സംവിധാനം. ‘നന്ദ’, ‘പിതാമകന്‍’, ‘മായാവി’ എന്നീ സിനിമകള്‍ക്ക് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്ന സിനിമയാണിത്.