ദുബായ്:വേൾഡ് മലയാളി ഫെഡറേഷന്റെ ബിസിനസ് ഐക്കൺ ഓഫ് ഇയർ പുരസ്ക്കാരം മാന ടിയിൽ സജീവന്. ഫെഡറേഷൻ്റെ അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷനോടനുബന്ധിച്ച് ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം ആൻറ് ടൂറിസം വകുപ്പ് സഹ മന്ത്രി സുരേഷ് ഗോപി അവാർഡ് സമ്മാനിച്ചു.കഴിഞ്ഞ 35 വർഷത്തെ ഫയർ ആൻറ് സേഫ്റ്റി രംഗത്തെ മികച്ച പ്രവർത്തനത്തിലൂടെ യു.എ.ഇ യുടെ വ്യാവസായിക മുന്നേറ്റത്തി ന് നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് അവാർഡ് നൽകിയത്.അബുദാബി എവർ സേഫ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ മാനേജിങ്ങ് ഡയറക്ടറാണ് സജീവൻ.ലോകത്തിലെ 167 രാജ്യങ്ങളിൽനിന്ന് വന്ന പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുത്തു. കേരള കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്,ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, സയ്യിദ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഫെഡറേഷൻ ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ.ജെ. രത്നകുമാർ,സിനിമ താരങ്ങളായ ആശാശരത്,മിഥുൻ രമേഷ് ,തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പ്രസംഗിച്ചു.