അക്കാഫ് പ്രൊഫഷണൽ ലീഗ് ട്രോഫി അനാച്ഛാദനം ചെയ്തു

Written By
Posted Jan 05, 2026|43

News
ദുബായ്: യു.എ.ഇയിലെ കോളേജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്‌സ് സംഘടിപ്പിക്കുന്ന അക്കാഫ് പ്രൊഫഷണൽ ലീഗ് (APL) അഞ്ചാം സീസണിലേക്കുള്ള ട്രാഫി അനാച്ഛാദനവും ഫിക്ച്ചർ പ്രകാശനവും ദുബായ് മാർക്കോപോളോ ഹോട്ടലിൽ വച്ച് നടന്നു. പ്രമുഖ മാധ്യമപ്രവർത്തകനും 16 ഇൽ കൂടുതൽ ക്രിക്കറ്റ് ലോകകപ്പുകൾ റിപ്പോർട്ട് ചെയ്ത ശ്രീ. കെ ആർ നായർ, മുൻ കേരള രഞ്ജി ക്യാപ്റ്റൻ ശ്രീ സോണി ചെറുവത്തൂർ, മുൻ വനിതാ  യു എ ഇ ക്രിക്കറ്റ് ക്യാപ്റ്റനും ECB -  Development Officer ആയ ഛായ മുഗൾ, അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. മുൻ യു എ ഇ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളും സഹോദരികളുമായ റിതിക  രജിത് , റിനിത രജിത് , റിഷിത രജിത് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. പഴയകാല ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഇന്നത്തേതിലേക്കുള്ള മാറ്റങ്ങൾ വിശദമാക്കിയ കെ ആർ നായർ അക്കാഫ് നടത്തുന്ന 100 ബോൾ ഫോർമാറ്റ് ഇനി അടുത്ത ട്രെന്റിലേക്ക് മാറുമെന്നും അറിയിച്ചു. കഴിഞ്ഞ നാല് സീസണുകൾ വളരെ മികച്ച രീതിയിൽ നടത്തിയ അക്കാഫിനു പ്രത്യേക അഭിനന്ദനവും അദ്ദേഹം പറഞ്ഞു. വരും നാളുകളിൽ അക്കാഫിൽ നിന്നും ഒരുപാട് പേർക്ക് ലേഡീസ് ക്രിക്കറ്റ് നാഷണൽ ടീമിലേക്കുള്ള അവസരങ്ങൾ ഉണ്ടാകാൻ തന്റെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടാകും എന്ന്  ഛായ മുഗൾ പറഞ്ഞു. APL ക്രിക്കറ്റ് ടൂർണമെന്റ് യു എ യിലെ മലയാളി സുഹൃത്തുക്കൾ കാത്തിരിക്കുന്ന ഒരു മത്സരമായി മാറിയതായി സോണി ചെറുവത്തൂർ പറഞ്ഞു.  ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു.  ഈ അഞ്ചാം സീസണിലും മുൻ വർഷങ്ങളിലെ പോലെ തന്നെ മുൻ  ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീ എസ് ശ്രീശാന്ത് തന്നെ ബ്രാൻഡ് അംബാസിഡർ ആയിരിക്കും എന്ന് അദ്ദേഹം അറിയിച്ചു. യു എ യിലെ പ്രമുഖ മാധ്യമപ്രവർത്തകൻ MCA നാസർ ,  ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രെഷറർ ജൂഡിൻ ഫെർണാണ്ടസ്,സെക്രട്ടറി മനോജ് കെ വി, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക്, ജോയിന്റ് സെക്രട്ടറി  രഞ്ജിത് കോടോത്ത്, ജോയിന്റ് ട്രഷർ  ഷിബു മുഹമ്മദ്, APL അഡ്വൈസർ ബിന്ദു ആന്റണി  APL ജനറൽ കൺവീനർ രാജാറാം ഷാ,  വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്, വൈസ് പ്രസിഡന്റ് ശ്രീജ സുരേഷ്, മുന്ന ഉല്ലാസ്, പ്രമുഖ ഇൻഫ്ലുവൻസര്‍ അഭിലാഷ് പിള്ള, എസ്‌കോം കോർഡിനേറ്റർമാരായ ബിന്ദ്യ ശ്രീനിവാസ്‌, ബിജു സേതുമാധവൻ, ജോൺ കെ ബേബി, ഗോകുൽ ജയചന്ദ്രൻ, ലാൽ രാജൻ, സുമേഷ് സരളപ്പൻ , ജോയിന്റ് കൺവീനർമാരായ റിഷാഫ്, ടിന്റു വർഗീസ്, സുധി സാഹിബ്, ശ്യാം ചന്ദ്രബാനു, ഷമീർ ഹുസ്സൈൻ, സലിം ചെറുപൊയിൽ, നിജിത് പനമുക്കത്ത് എന്നിവർ നേതൃത്വം നൽകി.
SHARE THIS PAGE!

Related Stories

See All

സൗജന്യ നിയമസഹായം തുണയായി: കണ്ണൂര്‍ സ്വദേശിനി ഹഫീസയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അജ്മാന്‍ പോലീസ് കണ്ണൂര്‍ സ്വദേശിയെ അറസ്റ്റു ചെയ്തു

അജ്മാൻ: യു.എ.ഇയിൽ ഔദ്യോഗിക ലൈസൻസോടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗും ...

News |06.Jan.2026

അക്കാഫ് പ്രൊഫഷണൽ ലീഗ് ട്രോഫി അനാച്ഛാദനം ചെയ്തു

ദുബായ്: യു.എ.ഇയിലെ കോളേജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്‌സ് ...

News |05.Jan.2026

പ്രാർഥന വിഫലമായി; അബുദാബി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

അബുദാബി ∙ അബുദാബി - ദുബായ് റോഡിൽ ഗന്തൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ...

News |05.Jan.2026

അബുദാബിയില്‍ വാഹനപകടം: മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുമലയാളികള്‍ മരിച്ചു

അബുദാബി: അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ സഹോദരങ്ങളായ മൂന്നുകുട്ടികള്‍ ...

News |04.Jan.2026

Latest Update

അമേരിക്കയുടെ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള കൈയേറ്റങ്ങളെ ലോകം കൈയും കെട്ടി നോക്കി നിൽക്കരുത്. ഇന്ത്യ ഇടപെടണം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

അമേരിക്കയുടെ  സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള  ...

News |04.Jan.2026

ഡബ്ലിയു. എം. സി മിഡിലീസ്റ്റ് റീജിയൻ പുതുവത്സരാഘോഷം

ദുബായ് :-വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ ക്രിസ്മസ് പുതുവത്സര ...

News |04.Jan.2026

Photo Shoot

See All

Photos