ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ എ​ക്സി​ബി​ഷ​ൻ ‘ഏ​ക്ക​ർ​സി’​ന്​ തു​ട​ക്കം

Written By
Posted Jan 22, 2026|14

News
ഷാർജ: ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ രക്ഷാകർതൃത്തത്തിൽ നടക്കുന്ന ഷാർജ റിയൽ എസ്റ്റേറ്റ് എക്‌സിബിഷൻ ‘ഏക്കർസ് 2026’ന് തുടക്കമായി. ബുധനാഴ്ച ഷാർജ എക്‌സ്‌പോ സെന്ററിൽ ഭരണാധികാരിയുടെ ഓഫിസ് ചെയർമാൻ ശൈഖ് ഡോ. സാലിം ബിൻ അബ്ദുൽറഹ്മാൻ അൽ ഖാസിമി പ്രദർശനം ഉദ്ഘാടനം ചെയ്തു.
ജനുവരി 24 വരെ പ്രദർശനം തുടരും. മേളയിൽ വെച്ച് ഷാർജയിലെ പ്രോപ്പർട്ടി വാങ്ങുന്നവർക്ക് ഇടപാടുകൾക്ക് റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. താമസസ്ഥലം, വാണിജ്യം, വ്യവസായം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ 200ലധികം റിയൽ എസ്റ്റേറ്റ് പദ്ധതികളാണ് പ്രദർശനത്തിലുള്ളത്.

ഷാർജയിൽ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി ആധുനികവും സുസ്ഥിരവുമായ റെസിഡൻഷ്യൽ പദ്ധതികളും ഇതിലുണ്ട്. 2025ൽ ഷാർജയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 65.6 ബില്യൺ ദിർഹമിലെത്തിയതായി അധികൃതർ അറിയിച്ചിരുന്നു. 129 രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരാണ് വിപണിയിൽ സജീവമായിരിക്കുന്നത്. പാന്‍ അറബ് പ്രോപ്പര്‍ട്ടീസിനെ പ്രതിനിധീകരിച്ച് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി ചടങ്ങില്‍ പങ്കെടുത്തു.
SHARE THIS PAGE!

Related Stories

See All

ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ എ​ക്സി​ബി​ഷ​ൻ ‘ഏ​ക്ക​ർ​സി’​ന്​ തു​ട​ക്കം

ഷാർജ: ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ...

News |22.Jan.2026

വേൾഡ് മലയാളി ഫെഡറേഷൻ അവാർഡ്‌ മാന ടിയിൽ സജീവന്

ദുബായ്‌:വേൾഡ് മലയാളി ഫെഡറേഷന്റെ ബിസിനസ് ഐക്കൺ ഓഫ് ഇയർ പുരസ്ക്കാരം മാന ...

News |20.Jan.2026

അനന്തപുരി ജനസമുദ്രമായി. കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്രക്ക് ഉജ്ജ്വല സമാപനം

തിരുവനന്തപുരം: സാമുദായിക വികാരങ്ങളെയും മതവിശ്വാസത്തെയും തിരഞ്ഞെടുപ്പ് ...

News |17.Jan.2026

അക്കാഫ് പ്രഫഷണൽ ക്രിക്കറ്റ് ലീഗ് സീസൺ 5-ന് ഷാർജയിൽ വർണ്ണാഭമായ തുടക്കം; ശ്രീശാന്ത് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു

ഷാർജ: യു.എ.ഇയിലെ മലയാളി കായിക പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന അക്കാഫ് ...

News |14.Jan.2026

Latest Update

100 മില്യൺ ദിർഹം നിക്ഷേപ പദ്ധതിയുടെ ഭാഗമായി സോഹോയുടെ യുഎഇയിലെ ആദ്യ ഡാറ്റാ സെന്ററുകൾ ദുബായിലും അബുദാബിയിലും; 100-ലധികം ബിസിനസ് സേവനങ്ങൾ

ദുബൈ: ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ കോർപ്പറേഷൻ യുഎഇയിലെ ദുബായിലും ...

News |13.Jan.2026

സൗജന്യ നിയമസഹായം തുണയായി: കണ്ണൂര്‍ സ്വദേശിനി ഹഫീസയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അജ്മാന്‍ പോലീസ് കണ്ണൂര്‍ സ്വദേശിയെ അറസ്റ്റു ചെയ്തു

അജ്മാൻ: യു.എ.ഇയിൽ ഔദ്യോഗിക ലൈസൻസോടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗും ...

News |06.Jan.2026

Photo Shoot

See All

Photos