യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

GULF

പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും.

ദുബായ് : 2015 -ൽ പുറത്തിറങ്ങിയ പത്തേമാരി, ആദ്യകാലത്ത് കേരളത്തിൽ നിന്ന് പ്രവാസ ലോകത്ത് എത്തിപ്പെട്ട ഒരാളിൻ്റെ കഥ പറയുന്ന ചിത്രമായിരുന്നു. സലീം അഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച്, അഡ്വ. ഹാഷിക്ക് തൈക്കണ്ടി, ടി. പി. സുധീഷ്, സലീം അഹമ്മദ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രമായ പള്ളിക്കൽ നാരായണനായി എത്തിയത് മമ്മൂട്ടി ആയിരുന്നു. റസൂൽ പൂക്കുട്ടി ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ മധു അമ്പാട്ട് ആണ് .2015 ഒക്ടോബർ ഒൻപതിൻ ഇറോസ് ഇന്റർനാഷണൽ പ്രദർശനത്തിനെത്തിച്ച പത്തേമാരി പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണം നേടി. 

കഴിഞ്ഞ ദിവസം സിനിമയുടെ റിലീസിൻ്റെ ആറാം വാർഷികം അൽ ഖിസൈസ്  ക്ലാസ്സിക് ഫാമിലി റെസ്റ്റോറൻ്റിൽ വച്ച് നടന്നു. ചടങ്ങിൽ സംസാരിക്കവേ ആണ് പത്തേമാരിയുടെ അണിയറ പ്രവർത്തകരുടെ കൂട്ടായ്മയിൽ പുതിയൊരു ചിത്രത്തിൻ്റെ പിറവി സംവിധായകൻ സലീം അഹമ്മദ് പ്രഖ്യാപിച്ചത്. മേഖല അടിസ്ഥാനത്തിൽ ഉള്ള ഒരു പ്രവാസി കൂട്ടായ്മയിൽ നടക്കുന്ന ഓണാഘോഷത്തെ ചുറ്റിപ്പറ്റി നടക്കുന്ന നർമ്മരസം കലർന്ന സംഭവങ്ങളും മറ്റും കോർത്തിണക്കിയാണ് പുതിയ സിനിമയുടെ പ്രമേയം എന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ കഥ പറയുന്നതാണ് ചിത്രം എങ്കിലും പത്തേമാരിയുമായി താരതമ്യം ചെയ്യാൻ ഒരിക്കലും സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ. ഹാഷിക്ക് തൈക്കണ്ടി, ടി. പി. സുധീഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.


ആതിര ശ്രീകുമാർ
Views: 411Create Date: 11/10/2021
SHARE THIS PAGE!