സന്ദർശക വിസക്കാരുടെ ശ്രദ്ധക്ക് ; ഗ്രേസ് പീരിയഡ് ആനുകൂല്യം ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മാത്രം.

Written By Anwar
Posted Jun 09, 2023|335

News
ദുബൈ : സന്ദർശക വിസയിലെത്തുന്നവർക്ക് ഗ്രേസ് പീരിയഡിൻറെ ആനുകൂല്യം ലഭിക്കണമെങ്കിൽ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യണം . ഷാർജ , അബൂദബി ഉൾപ്പടെയുള്ള മറ്റു വിമാനത്താവളങ്ങൾ വഴി യാത്രചെയ്യുന്നവർക്ക് ഗ്രേസ് പീരിയഡിൻറെ ആനുകൂല്യം ലഭിക്കില്ലെന്നു മാത്രമല്ല , അധിക ദിവസം യു.എ.ഇയിൽ തങ്ങിയതിന് പിഴ അടക്കേണ്ടിവരുകയും ചെയ്യും . ഇക്കാര്യം അറിയാത്ത നിരവധി പ്രവാസികളാണ് മറ്റു വിമാനത്താവളങ്ങളിലെത്തി പിഴ അടക്കേണ്ടിവരുന്നത് . ദുബൈയുടെ സന്ദർശക വിസയെടുക്കുന്നവർക്കു മാത്രമാണ് ഗ്രേസ് പീരിയഡിൻറെ ആനുകൂല്യം ലഭിക്കുന്നത് . 30 , 60 ദിവസ വിസക്കാർക്ക് ഗ്രേസ് പീ രിയഡ് ആനുകൂല്യം വഴി 10 ദിവസം കൂടി രാജ്യത്ത് തങ്ങാൻ കഴിയും . എന്നാൽ , ഈ വിസക്കാർ വിമാനം ഇറങ്ങുന്നതും തിരികെ പോകുന്നതും ദുബൈ വിമാനത്താവളം വഴി തന്നെയായിരിക്കണം . മറ്റു വിമാനത്താവളങ്ങളിൽ വന്നിറങ്ങിയശേഷം ദുബൈ വഴി തിരിച്ചു പോയാലും ഗ്രേസ് പീരിയഡ് ആനുകൂല്യം ലഭിക്കില്ല . വിസ കാലാവധി കഴിഞ്ഞശേഷം നിൽക്കുന്ന ഓരോ ദിവസത്തിനും പിഴ അടക്കേണ്ടിവരും . ഒരു ദിവസം അധികം തങ്ങിയാൽ 300 ദിർഹമും തുടർന്നുള്ള ഓരോ ദിവസങ്ങളിലും 50 ദിർഹം വീതവും പിഴയടക്കണം . മാത്രമല്ല , യാത്രക്കാരനെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്യും . പലരും വിമാനത്താവളത്തിൽ എത്തുമ്പോഴാണ് പിഴയുള്ള വിവരം അറിയുന്നത് .ആരോടെങ്കിലും കടം വാങ്ങി പിഴയടച്ചശേഷം യാത്ര തുടരുന്നതാണ് പതിവ് . 10 ദിവസം അധികം തങ്ങുന്നവർക്ക് ഏകദേശം 700 ദിർഹമിൻറെ മുകളിൽ അടക്കേണ്ടി വരും . ഗ്രേസ് പീരിയഡിനെ കുറിച്ച് അറിവില്ലാത്തതിനാൽ നിരവധി യാത്രക്കാർ ഇത്തരത്തിൽ വിമാനത്താവളത്തിൽ കുടുങ്ങുതായി ട്രാവൽ ഏജൻസികൾ പറയുന്നുണ്ട്.

SHARE THIS PAGE!

Related Stories

See All

ഗ്ലോബൽ കിഡ്സ് അബാകസ് 16-ാമത് ഷാർജ കുട്ടികളുടെ വായനോത്സവതിൽ ഗ്ലോബൽ കിഡ്സ് അബാകസ് അധികൃതർ പരിചയ പെടുത്തി.

ദുബായ് :- ഗ്ലോബൽ കിഡ്സ് അബാകസ് 16-ാമത് ഷാർജ കുട്ടികളുടെ വായനോത്സവതിൽ ഗ്ലോബൽ ...

News |09.May.2025

ഡബ്ലിയു. എം. സി. ദുബായ് പ്രൊവിൻസ് കുടുംബ സംഗമം

ദുബായ് :- മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ദുബായ് ...

News |07.May.2025

ഡൽഹി യുവമോർച്ച സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അർജുൻ വെളോട്ടില്‍ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

ഷാർജ : യുവ രാഷ്രിയ പ്രവർത്തകനും ഡൽഹിയിലെ  ഭാരതീയ  ജനതാ  യുവ മോർച്ചയുടെ ...

News |30.Apr.2025

ഡബ്ലിയു. എം.സി.ദുബായ് പ്രൊവിൻസ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

ദുബായ്:- വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസ് 2025 -27 ലേക്കുള്ള പുതിയ ...

News |30.Apr.2025


Latest Update







Photo Shoot

See All

Photos