ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൃത്വിക് ചിത്രം വിക്രം വേദയുടെ ടീസർ പുറത്തുവിട്ടു. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.തുടർച്ചയായുള്ള പരാജയങ്ങളിൽ നിന്ന് ബോളിവുഡിനെ രക്ഷിക്കാൻ ഹൃത്വിക്കിന്റെ വിക്രം വേദയ്ക്കാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
"ഏക് കഹാനി സുനയെ, സർ?" എന്നും പറഞ്ഞാണ് ടീസർ ആരംഭിക്കുന്നത്. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും അഭിനയിച്ച ഒരു മിനിറ്റ് 46 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ പ്രേക്ഷകരെ വിക്രം വേദയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. ആക്ഷൻ സീക്വൻസുകളും ആകർഷകമായ പശ്ചാത്തല സംഗീതവും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നുണ്ട്. ചിത്രം സെപ്റ്റംബർ 30 നു തീയറ്ററുകളിൽ എത്തും. ഒരു പോലീസ് ഇൻസ്പെക്ടർ വിക്രമിന്റെയും ഗുണ്ടാസംഘം നേതാവായ വേദയുടെയും കഥയായ ചിത്രം, പുഷ്കർ-ഗായത്രിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.