യു.എ.ഇ. സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരു വിചാരധാര വിഷു സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി, യുവധാരയുടെ നേതൃത്വത്തിൽ ലഹരിമദ്യത്തെതിരെ ശബ്ദമുയർത്തുകയും, ഇന്നത്തെ സമൂഹത്തെയും കുടുംബങ്ങളെയും ശിഥിലമാക്കുന്ന ലഹരിക്കെതിരെ ശക്തമായ അവബോധം സൃഷ്ടിക്കാനും ,ശക്തമായി പ്രവർത്തിക്കാനുള്ള പ്രതിജ്ഞ യുവാക്കൾ എടുത്തു. സംഘടനയുടെ പ്രസിഡന്റ് പി. ജി. രാജേന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു; നൂറോളം യുവാക്കൾ അത് ഏറ്റുചൊല്ലി.
യോഗം പി. ജി. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്നപ്പോൾ ഒ.പി. വിശ്വഭരൻ സ്വാഗതം ആശംസിച്ചു. പ്രമുഖവ്യവസായി ,എൻ. മുരളീധരപ്പണിക്കർ സംഗമം ഉത്ഘാടനം ചെയ്തു. ഷാജി ശ്രീധരൻ, ഡയസ് ഇടിക്കുള, ശ്യാം പ്രഭു, യേശുദാസ്, വിജയകുമാർ, വിനു വിശ്വനാഥ്, വിജയകുമാർ (ഇരിങ്ങാലക്കുട), വിഭു രഘുവരൻ, ശൈലേഷ്, ദിവ്യാ മണി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ വിഷുക്കണിയൊരുക്കി കൈനീട്ടം നൽകി ചടങ്ങുകൾക്കു തുടക്കമായി . വിവിധ കലാപരിപാടികളോട് വിഷു ആഘോഷത്തിൽ നിരവധി കലാകാരൻമാർ പങ്കെടുത്തു. സാംസ്കാരിക സംഗമം, തിരുവാതിര, നാടൻപാട്ടുകൾ, ഗാനമേള, നൃത്തനൃത്യങ്ങൾ എന്നിവ ശ്രദ്ധേയമായി. അജ്‌മാൻ തുമ്പയ് മെഡിസിറ്റിയിൽ വച്ച് നടന്ന ആഘോഷ പരിപാടികൾക്ക് സഞ്ജുരാജ്,ബിജു, ആകാശ് പണിക്കർ, പ്രതീപ് കാഞ്ഞങ്ങാട്, മിഥുൻ, അർജുൻ വന്ദനാ മോഹൻ, ലളിത വിശ്വംഭരൻ, മഞ്ജു ഷാജി, മഞ്ജു വിനോദ്, ഗായത്രി രംഗൻ, രാഗിണി മുരളീധരൻ ,ദീപക്ക് ശിവാനി, ശ്രുതി, എന്നിവർ നേതൃത്വം നൽകി.