തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമായ ലൈഗറിലെ പുതിയ ഗാനം പുറത്തുവിട്ടു. കോക 2.0 എന്ന ഗാനത്തിന്റെ ഹിന്ദി ,തമിഴ് പതിപ്പുകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെയും അനന്യ പാണ്ഡെയുടെയും ചടുലമായ നൃത്ത ചുവടുകളാൽ സമ്പന്നമാണ് ഗാനം.മണിക്കൂറുകൾക്ക് മുൻപ് പുറത്തുവിട്ട ഗാനത്തിന് ഇതിനോടകം ലക്ഷകണക്കിന് കാഴ്ചക്കാരായിട്ടുണ്ട്.
പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് വേഷമിടുന്നത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ഇതിഹാസ ബോക്‌സിങ് താരം മൈക്ക് ടൈസൺ ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നു. ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായി നിർമിക്കുന്ന ചിത്രം ഹിന്ദി തെലുങ്ക് ഭാഷകളിലാണ് ഒരുക്കുന്നത്.