പ്രവാസി ഭക്തർക്ക് വരിനിൽകാതെ ശബരിമല അയ്യപ്പ ദർശനത്തിനും വഴിപാടുകൾക്കും അവസരം ഒരുങ്ങുന്നു. ട്രാവൻകൂർ ദേവസം ബോർഡ് ഇൻഫർമേഷൻ സെന്റർ ദുബായിൽ പ്രവർത്തനം ആരംഭിച്ചു.
ഓർമ്മ ഇവെന്റ്സ് അജ്മാനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
ട്രാവൻകൂർ ദേവസം ബോർഡ് പ്രസിഡണ്ട് അനന്തഗോപൻ . അയ്യപ്പ സന്ദേശം ലോകം എമ്പാടും വ്യാപിപ്പിക്കുകയാണ് ലക്‌ഷ്യം. നിലവിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിലും മലേഷ്യയിലും സെന്റർ പ്രവർത്തിക്കുന്നുണ്ട്.
ശബരിമല ക്ഷേത്രം കൂടാതെ ട്രാവൻകൂർ ദേവസം ബോർഡ്ന് കിഴിൽ ഉള്ള മറ്റ് ക്ഷേത്ര ങ്ങളുടെ വിവരങ്ങളും ലഭ്യമാണ്. സേവനങ്ങൾക്കായി 0503627654 ,0501696990 ,0555262458 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
ചടങ്ങിൽ ഓർമ്മ ഇവെന്റ്സ് പ്രസിഡണ്ട് ജയചന്ദ്രൻ പിള്ള അധ്യക്ഷനായിരുന്നു അഭിലാഷ് വി പിള്ള സ്വാഗതവും,അനിൽ നന്ദിയും പറഞ്ഞു