പകയും പ്രതികാരവും; പൃഥ്വിയുടെ തീർപ്പ് തീം സോങ്.

Written By
Posted Aug 24, 2022|456

Song
കമ്മാരസംഭവത്തിന് ശേഷം മുരളി ​ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'തീർപ്പ്' ന്റെ തീം സോങ് റിലീസ് ചെയ്തു. 'രാവിൽ ഈ രാവിൽ ' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ സം​ഗീത സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് മുരളി ​ഗോപി തന്നെയാണ്. ഓഗസ്റ്റ് 25ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

റിലീസ് ചെയ്ത് കുറച്ച് സമയത്തിനുള്ളിൽ ഉള്ളിൽ തന്നെ പാട്ട് പ്രേക്ഷ ശ്രദ്ധനേടി കഴിഞ്ഞു. സം​ഗീത സംവിധായകനായ മുരളി ​ഗോപിയെ പ്രശംസിച്ച്  നിരവധി പേരാണ്   തീം സോങിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയാണ് പാട്ടിറക്കിയിരിക്കുന്നത്.

'തീർപ്പ്' ന്റെ അവസാന ക്യാരക്ടർ പോസ്റ്റർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയിരുന്നു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന  'അബ്ദുള്ള മരക്കാർ' എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇറക്കിയിരുന്നത്. ‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീർപ്പ്’... എന്നതാണ് ചിത്രത്തിന്റെ ടാഗ്‍ലൈൻ. ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു,മുരളി ​ഗോപി, ഇഷ തൽവാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസും സെല്ലുലോയ്ഡ് മാർ​ഗും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സുനിൽ കെ.എസ് ഛായാ​ഗ്രഹണം നിർവഹിക്കുന്നു. മുരളി ​ഗോപി തന്നെയാണ് ​ഗാനരചനയും സം​ഗീതസംവിധാനവും. മുരളി ​ഗോപി ആദ്യമായി സം​ഗീതസംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ​ഗോപി സുന്ദറാണ് പശ്ചാത്തലസം​ഗീതം.കമ്മാരസംഭവത്തിനു ശേഷം മുരളി ​ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്.2021-ൽ ചിത്രീകരണമാരംഭിച്ച ചിത്രം പൂർത്തിയാക്കാൻ ഏകദേശം ഒന്നര വർഷമെടുത്തു. ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും തീർപ്പിനുണ്ട്.
SHARE THIS PAGE!

Related Stories

See All

ലോല ലോല ലോല എന്ന് തുടങ്ങുന്ന തല്ലുമാലയിലെ തല്ലുപാട്ട് എത്തി; ഏറ്റെടുത്ത് ആരാധകർ.

ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ...

Song |26.Sep.2022

പൊന്നിയിന്‍ സെല്‍വനിലെ അലൈകടല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡചിത്രം പൊന്നിയിന്‍ സെല്‍വനിലെ പുതിയ ...

Song |20.Sep.2022

സാറയുടെയും ആന്റണിയുടെയും നൊമ്പരം പറഞ്ഞ ജീവനെ.., മൈക്കി ലെ ​വീഡിയോ ​ഗാനം.

അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തിയ മൈക്കിലെ വീഡിയോ ​ഗാനം റിലീസ് ...

Song |14.Sep.2022

ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍. രാക്ഷസ മാമ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം ...

Song |14.Sep.2022


Latest Update







Photo Shoot

See All

Photos