പൃഥ്വിരാജ് നായകനാകുന്ന 'തീര്‍പ്പ്' എന്ന ചിത്രത്തിന്റെ രണ്ടാം ടീസര്‍ എത്തി. 'വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീര്‍പ്പ്'... എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.
കമ്മാരസംഭവത്തിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീര്‍പ്പ്. ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2021-ല്‍ ചിത്രീകരണമാരംഭിച്ചു. ചിത്രം പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒന്നര വര്‍ഷമെടുത്തു.
ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും തീര്‍പ്പിനുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് നിര്‍മാണം. ഹോം സിനിമയ്ക്കു ശേഷം ഫ്രൈഡേയുടെ ബാനറില്‍ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. കോവിഡ് പ്രോട്ടോക്കോളുകള്‍ പൂര്‍ത്തിയാക്കി 48 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയത്.