ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'തല്ലുമാല'യ്ക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം ടൊവിനോയുടെ കരിയറിലെ മറ്റൊരു നാഴിക കല്ലായി മാറിയിരിക്കുകയാണ്.ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
തുപാത്തു എന്ന് തുടങ്ങുന്ന ഗാനം ടൊവിനോയും ശക്തിശ്രീ ഗോപാലനും വിഷ്ണു വിജയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ടൊവിനോയും കല്യാണിയും തമ്മിലുള്ള സംഭാഷണമാണ് പാട്ടിലുള്ളത്. ടൊവിനോയുടെ ഫാസ്റ്റ് ഡാന്‍സ് നമ്പറുകളും റാപ്പും ഗാനരംഗത്ത് കാണാനാകും. ടൊവിനോയ്ക്ക് കല്യാണിക്കും പുറമേ ലുക്മാന്‍, ഓസ്റ്റിന്‍, അദ്രി ജോയ് എന്നിവരും ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
മണവാളൻ വസീം എന്നാണ് ചിത്രത്തിലെ ടൊവിനോ കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ എത്തുന്നത്. കല്യാണി പ്രിയദർശൻ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.
സംഗീതം - വിഷ്ണു വിജയ് കൊറിയോഗ്രാഫർ - ഷോബി പോൾരാജ്, സംഘട്ടനം - സുപ്രീം സുന്ദർ, കലാ സംവിധാനം - ഗോകുൽ ദാസ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, ചീഫ് അസ്സോസിയേറ്റ് - റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് - ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം - എ.എസ്. ദിനേശ്, പോസ്റ്റർ - ഓൾഡ്മോങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ