ദുബൈ: ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ആഭരണ ബ്രാൻഡായ ടനിഷ്ക്, വിപുലീകരിച്ച പുതിയ ആഭരണ കേന്ദ്രം ദുബൈയിലെ മീനാ ബസാറിൽ പ്രവർത്തനമായാരംഭിച്ചു. കമ്പനിയുടെ ആഗോള വിപുലീകരണ പദ്ധതികളുടെ ഭാഗമായി ദുബൈയിലെ തന്ത്രപ്രധാനമായ ഈ മേഖലയിൽ ആരംഭിച്ച ഫ്ലാഗ്ഷിപ്പ് സ്റ്റോർ ടനിഷ്ക്കിന്റെ ജിസിസിയിലെ വളർച്ചയുടെ അടുത്ത ഘട്ടത്തിന് കരുത്തേകും.
ടൈറ്റൻ–ദാമസ് ലയനത്തിന് ശേഷമുള്ള ഗൾഫ് മേഖലയിലെ ടനിഷ്ക്കിന്റെ ഈ ആദ്യ ഷോറൂം മേഖലയിലെ മറ്റു രാജ്യങ്ങളിലേക്ക് വിപുലീകരിക്കുന്നതിന്റെയും പ്രവർത്തനം ഏകീകരിക്കുന്നതിന്റെയും വിവിധ രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെയും കേന്ദ്രമായി നിലകൊള്ളുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.
ഏറ്റവും ആധുനിക ഡിസൈനിൽ ഉപഭോക്തൃ എക്സ്പീരിയൻസ് കേന്ദ്രമായി രൂപകൽപ്പന ചെയ്ത ഈ ഷോറൂം, വിപുലമായ സ്വർണ്ണ, വജ്ര ശേഖരങ്ങൾ, വിവിധ സമൂഹങ്ങളേയും സംസ്കാരങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രത്യേക വിവാഹാഭരണ വിഭാഗം, അന്താരാഷ്ട്ര ഡിസൈനുകൾ എന്നിവ ഷോർറോമിൽ ഒരുക്കിയിട്ടുണ്ട്.
വ്യക്തികൾക്കിണങ്ങുന്ന വജ്ര ആഭരണങ്ങൾ, മികച്ച രൂപകൽപ്പന, ഉയർന്ന ഗുണ നിലവാരത്തിനുള്ള ആഗോള സർട്ടിഫിക്കേഷൻ എന്നിവ ഉറപ്പു നൽകുന്ന ടനിഷ്ക്കിന്റെ ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യ വജ്ര എക്സലൻസ് കേന്ദ്രവും ഈ ഷോറൂമിലുണ്ട്.
യുഎഇയിൽ 200 രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്റ്റോർ അനുഭവമാണ് തങ്ങളുടെ പുതിയ ഷോറൂമിന്റെ പ്രത്യേകത എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ടൈറ്റൻ കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സി.കെ. വെങ്കട്ടരാമൻ പറഞ്ഞു.
ടൈറ്റന്റെ ആഗോള വിപുലീകരണത്തിനും ടൈറ്റൻ–ദാമസ് ലയനത്തിനും നേതൃത്വം നൽകിയത് സി.കെ. വെങ്കട്ടരാമൻ ആയിരുന്നു. അടുത്ത ജനുവരിയിൽ വിരമിക്കുന്ന അദ്ദേഹത്തിന്റെ ഗൾഫ് മേഖലയിലെ അവസാന ഔദ്യോഗിക പരിപാടി മീന ബസാർ ഷോറൂം ഉത്ഘാടനമായിരിക്കും.
ടനിഷ്കിന്റെ ഗൾഫ് മേഖലയിൽ സാന്നിധ്യം ഗണ്യമായി ശക്തിപ്പെടുത്തുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ടനിഷ്കിന്റെ ആദ്യത്തെ അന്താരാഷ്ട്ര ഷോറൂം ആരംഭിച്ച ദുബൈയിലേക്ക് ഒരു പ്രതീകാത്മകമായ മടങ്ങിവരവാണിത്. മീനാ ബസാറിന്റെ ഉപഭോക്തൃ വിശ്വാസവും സാംസ്കാരിക പാരമ്പര്യവും തന്ത്രപ്രധാനമായ സ്ഥലവും ടനിഷ്കിന്റെ വളർച്ചയ്ക്ക് വലിയ സംഭാവന നല്കിയിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം ഈ പുതിയ വലിയ സ്റ്റോർ തങ്ങളുടെ ഭാവി വളർച്ചക്കും പദ്ധതികൾക്കും ഇനിയും വലിയ സംഭാവനകൾ നൽകുമെന്നും പറഞ്ഞു.
മിഡിൽ ഈസ്റ്റ് മേഖലയിലെ ടൈറ്റന്റെ നിർണായക വളർച്ചാ ഘടകമായി മീനാ ബസാറിലെ കൂടുതൽ വലുതും മികച്ചതുമായ ഈ പുതിയ ഷോറൂമിനെ ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ജൂവലറി ഡിവിഷൻ സിഇഒ അജോയ് ചാവ്ള വിശേഷിപ്പിച്ചു. ഇതര രാജ്യങ്ങളിലെ ഇനിയുള്ള പുതിയ സ്റ്റോറുകളുടെ മാതൃകയായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.
മേഖലയിലെ ഏറ്റവും പ്രശസ്തമായ ആഭരണ കേന്ദ്രങ്ങളിൽ ഒന്നായ മീനാ ബസാറിൽ സ്ഥിതിചെയ്യുന്ന ഈ സ്റ്റോർ, വർഷങ്ങളായി ഈ പ്രദേശത്തെ ആഭരണ കേന്ദ്രമായി വിശ്വസിക്കുന്ന വൈവിധ്യമാർന്ന ഉപഭോക്തൃവർഗത്തെ സേവിക്കാനാണ് രൂപകൽപ്പന ചെയ്തത്. സമകാലീന ഡിസൈൻ തേടുന്ന പുതിയ തലമുറയ്ക്കും ഈ സ്റ്റോർ ആകർഷകമാകും. വിവാഹ ആഭരണ ശേഖരങ്ങൾക്ക് പ്രത്യേകമായി ഒരുക്കിയ പ്രീമിയം ഷോറൂം, ഉയർന്ന ഗുണനിലവാരം ഉറപ്പുനൽകുന്നുവെന്നും അജോയ് ചാവ്ള പറഞ്ഞു.
മീനാ ബസാർ ഫ്ലാഗ്ഷിപ്പ് ടൈറ്റൻ–ദാമസ് കൂട്ടുകെട്ടിന്റെ പ്രാരംഭ ശക്തിയും ഭാവിയിലെ വലിയ സാധ്യതകളും തെളിയിക്കുന്നതാണ് എന്ന് ദാമസ് ജ്വല്ലറി സിഇഒ അനന്തനാരായണൻ ഹരിഹരൻ അഭിപ്രായപ്പെട്ടു. കൂടുതൽ മികച്ച കലക്ഷനുകൾ, ഉയർന്ന സേവന നിലവാരം, കൂടുതൽ സൗകര്യപ്രദമായ റീട്ടെയിൽ അനുഭവം എന്നിവയിലൂടെ ദുബൈയിലെ ഒരു പ്രാദേശിക ആഭരണ കേന്ദ്രം എത്ര ഉയർന്ന നിലവാരത്തിലെത്താമെന്ന് ഈ സ്റ്റോർ മാതൃകയാവുമെന്നു അദ്ദേഹം കൂട്ടിചേർത്തു.