ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സാമന്ത നായികയാകുന്ന 'യശോദ'യുടെ ടീസര്‍ എത്തി. മലയാളത്തില്‍ നിന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നതാണ് പ്രധാന സവിശേഷത. ഗര്‍ഭിണിയായ കഥാപാത്രമായാണ് സാമന്ത എത്തുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നു.
ഉദ്വോഗജനകമായ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ഗര്‍ഭിണിയായ യശോദ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ടീസറിലുള്ളത്. സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം: മണിശര്‍മ്മ,സംഭാഷണങ്ങള്‍: പുലഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി,വരികള്‍: ചന്ദ്രബോസ്, രാമജോഗിയ ശാസ്ത്രി,ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി,ക്യാമറ: എം.സുകുമാര്‍,കല: അശോക്
ഫൈറ്റ്‌സ്: വെങ്കട്ട്,എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്,ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക, സഹനിര്‍മ്മാതാവ്: ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി, സംവിധാനം: ഹരി-ഹരീഷ്,നിര്‍മ്മാതാവ്: ശിവലെങ്ക കൃഷ്ണ പ്രസാദ്,ബാനര്‍: ശ്രീദേവി മൂവീസ്, പിആര്‍ഒ : ആതിര ദില്‍ജിത്.