ശ്രീനാഥ് ഭാസിയുടെ ലവ്‍ഫുളി യുവേഴ്സ് വേദ. ഫസ്റ്റ് ലുക്ക് പുറത്തിറക്കി മമ്മൂട്ടി

Written By
Posted Aug 30, 2022|434

Poster
ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഒരു ചിത്രം കൂടി മലയാളത്തില്‍. നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്‍ത ലവ്‍ഫുളി യുവേഴ്സ് വേദയാണ് ഈ ചിത്രം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തിറക്കി. 

<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMammootty%2Fposts%2Fpfbid03ZkVbHH6MtAeGzEjBKSiPGPcTtoXj9fbLgxRbT4JcvwagEPXYWmRDDbhHp7L8GS3l&show_text=true&width=500" width="500" height="629" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe>

ശ്രീനാഥ് ഭാസി, രജിഷ വിജയൻ, വെങ്കിടേഷ്, അനിഘ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ തുടങ്ങിയവര്‍ക്കൊപ്പം തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ആർ ടു എന്റർടൈയ്മെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ടോബിൻ തോമസ്.

ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിച്ച് കലാലയത്തിന്റെ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു. ബാബു വൈലത്തൂര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദ്, രതി ശിവരാമൻ, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ആണ് സംഗീതം. സഹനിര്‍മ്മാണം അബ്ദുൾ സലിം, പ്രൊജക്ട് ഡിസൈനർ വിബീഷ് വിജയൻ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, കലാസംവിധാനം സുഭാഷ് കരുൺ, മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, എഡിറ്റിംഗ് സോബിൻ സോമൻ, പരസ്യകല യെല്ലോ ടൂത്ത്സ്, കളറിസ്റ്റ് ലിജു പ്രഭാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ സി സി, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ. ചിത്രം ഒക്ടോബറില്‍ പ്രദര്‍ശത്തിനെത്തും. പി ആർ ഒ- എ എസ് ദിനേശ്.
SHARE THIS PAGE!

Related Stories

See All

നീതി അവന് ഒരു ഭ്രമമാണ് : ദുരൂഹത ഉയര്‍ത്തി ക്രിസ്റ്റഫര്‍ പുതിയ പോസ്റ്റര്‍.

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ...

Poster |23.Sep.2022

തരംഗം തീർക്കാൻ തലയെത്തി, തുനിവി ൽ അജിത്തിന്റെ സെക്കൻഡ് ലുക്കും പുറത്ത്

തല അജിത്തിന്റെ മാസ് ലുക്കിലുള്ള  'തുനിവ്' സിനിമയുടെ ഫസ്റ്റ് ലുക്കും ...

Poster |23.Sep.2022

വീണ്ടും സസ്പെൻസ് നിറച്ച് റോഷാക്ക് പോസ്റ്റർ.

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ...

Poster |20.Sep.2022

കരിയറിലെ ആദ്യ പൊലീസ് വേഷവുമായി ഷെയ്‍ന്‍. വേല വരുന്നു.

ഷെയ്ന്‍ നിഗം നായകനാവുന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ക്യാരക്റ്റര്‍ ...

Poster |11.Sep.2022


Latest Update







Photo Shoot

See All

Photos