ദുബായ് - ജനുവരി 22, 2025: നൂതന സോഫ്റ്റ് വെയര്‍ സൊലൂഷനുകളും ഡിജിറ്റല്‍ ടൂളുകളുമായി ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ശക്തിപകരുന്ന സോഹോ കോര്‍പറേഷന്‍ ഉമ്മുല്‍ ഖുവൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി പങ്കാളിത്ത കരാറിലൊപ്പിട്ടു.
2024-ല്‍ 50 ശതമാനം വരുമാനവര്‍ധനവും ചാനല്‍ പാര്‍ട്ണര്‍ നെറ്റ് വര്‍ക്കില്‍ 40 ശതമാനം വര്‍ധനവും കൈവരിച്ചതിന്റെ നിറവിലായിരുന്നു സോഹോ കോര്‍പറേഷന്റെ പുതിയ പങ്കാളിത്ത കരാര്‍.
സോഹോ ഉപഭോക്താക്കളുടെ വാര്‍ഷിക സമ്മേളനമായ 'സോഹോളിക്‌സ് ദുബായ് 2025'്‌ന്റെ പശ്ചാത്തലത്തിലാണ് കമ്പനിയും ഉമ്മുല്‍ ഖുവൈന്‍ ചേംബറും നിര്‍ണായകമായ പുതിയ പങ്കാളിത്തത്തിന് തുടക്കമിട്ടത്.
ഇതുസംബന്ധിച്ച കരാറില്‍ ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ ഒപ്പുവെച്ചു. ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടർ ജനറൽ അമ്മാര്‍ റാഷിദ് അല്‍ അലീലി, സോഹോയുടെ മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക മേഖലാ പ്രസിഡന്റ് ഹൈദര്‍ നിസാമി എന്നിവരുടെയും അസോസിയേറ്റ് ഡയറക്ടര്‍ (സ്ട്രാറ്റജിക് ഗ്രോത്ത്- മിഡിലീസ്റ്റ്, ആഫ്രിക്ക) പ്രേം ആനന്ദ് വേലുമണിയുടെയും സാന്നിധ്യത്തില്‍ ആയിരുന്നു കരാര്‍ ഒപ്പുവെക്കല്‍.
യു.എ.ഇ.യിലെ പ്രമുഖ കമ്പനികള്‍ സോഹോയുടെ ഐ.ടി. സൊലൂഷനുകളിലേക്ക് മാറിയതോടെ, 64 ശതമാനം മാർക്കറ്റ് ഉയർച്ച നേടാനും കമ്പനിക്ക്് സാധിച്ചിട്ടുണ്ടെന്നു ഹൈദര്‍ നിസാം പറഞ്ഞു.
തദ്ദേശ ബിസിനസ് സ്ഥാപനങ്ങള്‍ക്കിടയില്‍ സോഹോയുടെ ഐ.ടി. സൊലൂഷനുകളിന്മേലുള്ള വിശ്വാസ്യത കൂടി വരുന്നതിന്റെ പ്രതിഫലനമാണ് യു.എ.ഇ.യിലെ കമ്പനിയുടെ വളര്‍ച്ചയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ കാലത്ത് ഡിജിറ്റല്‍ ടൂളുകളിലൂടെ ബിസിനസ് സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന ആവേശകരമായ ചുവടുവെപ്പാണ് ഉമ്മുല്‍ഖുവൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായുള്ള പങ്കാളിത്തം.
യു.എ.ഇ.യിലെ ബിസിസന് മേഖലയുടെ വളര്‍ച്ചയും നൂതനത്വവും പരിപോഷിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളിലെ സുപ്രധാനമായ ചുവടുവെപ്പാണ് സോഹോയുമായുള്ള പങ്കാളിത്തമെന്ന് ഉമ്മുല്‍ ഖുവൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയർമാൻ ഖല്‍ഫാന്‍ അഹമ്മദ് മെസ്‌ഫെര്‍ ചുണ്ടിക്കാട്ടി. ഈയൊരു സഹകരണത്തിലൂടെ തങ്ങളുടെ അംഗങ്ങള്‍ക്കും ബിസിനസ് മേഖലയ്ക്ക് പൊതുവിലും ലഭിക്കുന്ന അവസരങ്ങളെ ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്-അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വളര്‍ന്നുവരുന്ന ബിസിനസ് ഹബുകളില്‍ ഒന്ന് എന്ന നിലയില്‍, എമിറേറ്റ് വാണിജ്യത്തിനും ഉല്‍പാദനത്തിനും അനുയോജ്യമായ പരിതസ്ഥിതിയായി ദ്രുതഗതിയിലാണ് എസ്റ്റാബ്ലിഷ് ചെയ്യപ്പെടുന്നത്. തന്ത്രപ്രധാനമായ സ്ഥാനം (ലൊക്കേഷന്‍), ആധുനിക തുറമുഖവും അനുബന്ധ സൗകര്യങ്ങളും, ശക്തിപ്പെട്ടുവരുന്ന വ്യാവസായിക അടിത്തറ എന്നിവയിലൂടെ ബിസിനസുകളുടെ വളര്‍ച്ചയ്ക്കും നവീനതയ്ക്കും ആവശ്യമായ സവിശേഷമായ പരിതസ്ഥിതിയാണ് ഉമ്മുല്‍ ഖുവൈന്‍ വാഗ്ദാനം ചെയ്യുന്നത്' -അദ്ദേഹം പറഞ്ഞു.
'സാങ്കേതിക മുന്നേറ്റവും ബിസിനസ് സംരംഭങ്ങള്‍ക്ക് മികച്ച പിന്തുണയും ഉറപ്പാക്കുന്ന ഒരു പുതുയുഗത്തിനാണ് എമിറേറ്റില്‍ സോഹോയുമായുള്ള സഹകരണത്തിലൂടെ തുടക്കമിടുന്നതെന്ന് അമ്മാര്‍ റാഷിദ് അല്‍ അലീലി ചൂണ്ടിക്കാട്ടി. എമിറേറ്റിന്റെ സാമ്പത്തിക മുന്നേറ്റത്തിനും ബിസിനസ് മികവിനും സോഹോയുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിനെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്'-അമ്മാര്‍ പറഞ്ഞു.
'യു.എ.ഇ.യുടെ ഡിജിറ്റല്‍ വിഷന് സോഹോയ്ക്കുള്ള പ്രതിജ്ഞാബദ്ധത അടിവരയിടുന്നതാണ് മേഖലയിലെ ബിസിനസ് സ്ഥാപനങ്ങളുടെ ആധുനികവത്കരണവും നവീനതയും ലക്ഷ്യമിട്ടുകൊണ്ടുള്ള സഹകരണ ശൃംഖലയുടെ വ്യാപനം. ഡിജിറ്റല്‍ ടൂളുകളുടെ പിന്തുണയോടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ആഗോളവിപണിയില്‍ പുതിയ അവസരങ്ങള്‍ കൈവരിക്കാനും തദ്ദേശീയ ബിസിനസ് സ്ഥാപനങ്ങളെ ചേംബര്‍ ഓഫ് കൊമേഴ്‌സുമായുള്ള പങ്കാളിത്തത്തിലൂടെ സഹായിക്കുന്നത് ഏറെ ആവേശകരമാണ്'- പ്രേം ആനന്ദ് വേലുമണി വിശദീകരിച്ചു.
ഉമ്മുല്‍ഖുവൈന്‍ എമിറേറ്റിലെ 8600-ല്‍പരം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ക്ലൗഡ് സാങ്കേതികതയില്‍ ഊന്നിയ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കും. ഇതിനായി വാലെറ്റ് ക്രെഡിറ്റില്‍ 17 ദശലക്ഷം ദിര്‍ഹം വരെയുള്ള നിക്ഷേപവും ഡിജിറ്റല്‍ അപ്‌സ്‌കില്ലിങ്ങില്‍ 43 ദശലക്ഷത്തിന്റെ നിക്ഷേപവുമായാണ് സോഹോ പദ്ധതി ആവിഷ്‌കരിച്ചത്.
പുതിയ പങ്കാളിത്തപ്രകാരം, രജിസ്റ്റര്‍ ചെയ്യുന്ന എമിറേറ്റിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് 2000 ദിര്‍ഹം വരെയുള്ള വാലെറ്റ് ക്രെഡിറ്റും ട്രെയിനിങ്ങിനായി 5000 ദിര്‍ഹം വരെയും ലഭിക്കും. സോഹോ വണ്‍ അടക്കം, കമ്പനിയുടെ 55-ല്‍ പരം ബിസിസസ് ആപ്പുകളില്‍ കയറുന്നതിനായി ഈ ക്രെഡിറ്റുകള്‍ ഉപയോഗപ്പെടുത്താം.