ദുബൈ: ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് ടോളറൻസ് സമ്മേളനത്തിൽ വിവിധ തുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഉന്നതർ അവാർഡുകൾ ഏറ്റുവാങ്ങി ഗ്രാൻഡ് മീലാദ് എക്സലെൻസി അവാർഡ് ഹാജി അബ്ദു റഹ്മാൻ അബ്ദുള്ള (എംഡി ബനിയാസ് സ്‌പെയ്‌ക് ഗ്രൂപ്പ്), ഗ്ലോബൽ ഇനോവേറ്റീവ് അവാർഡ് ഹോങ് സൺ യാങ് (ചെയർ മാൻ കനാറീസ് കോർപ്പറേഷൻ) ബിസ്നസ് അച്ചീവ് മെന്റ് അവാർഡ് മുഹമ്മദ് അലി തയ്യിൽ (സി ഇ ഒ എ എ കെ ഗ്രൂപ്പ്), പി ടി എ മുനീർ ( എം ഡി റിനം ഇന്റർ നാഷണൽ ), ബിസ്നസ് എക്സലൻസി അവാർഡ് സലാം പാപിനിശേരി (സി ഇ ഒ യാബ് ലീഗൽ) ഡൈനാമിക് എന്റർപ്രണർ അവാർഡ് ഉമർ ഫാറൂഖ് (എം ഡി സിൽവർ ലൈൻ) പിനാക്കിൾ അവാർഡ് മുഹമ്മദ് ദിൽഷാദ് ( മതാജിർ ഗ്രുപ്പ്), യങ് എന്റർപ്രണർ അവാർഡ് ഷഫീഖ് അബ്ദു റഹ്മാൻ (എം ഡി എ എം ആർ പ്രോപ്പർടീസ് ) ഹ്യൂമാനിറ്റേറിയൻ അവാർഡ് ഷാനവാസ് (എം ഡി പ്രീമിയർ ഗ്രൂപ്പ്) എന്നിവർ
യു എ ഇ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ മുഹമ്മദ് സഈദ് അൽ കിന്ദിയിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി.