ഷൈന്‍ ടോം ചാക്കോയുടെ വിചിത്രം ഒക്ടോബര്‍ 14ന് ചിത്രം തീയറ്ററുകളില്‍.

Written By
Posted Oct 03, 2022|453

News
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം റിലീസിനൊരുങ്ങുന്നു. ഒക്ടോബര്‍ പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപിച്ചുകൊണ്ട് പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അച്ചു വിജയന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍- രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍ വൈസര്‍- ബോബി രാജന്‍, പി ആര്‍ ഒ  ആതിര ദില്‍ജിത്ത്, ഡിസൈന്‍- അനസ് റഷാദ് ആന്‍ഡ് ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
SHARE THIS PAGE!

Related Stories

See All

ഗ്ലോബൽ കിഡ്സ് അബാകസ് 16-ാമത് ഷാർജ കുട്ടികളുടെ വായനോത്സവതിൽ ഗ്ലോബൽ കിഡ്സ് അബാകസ് അധികൃതർ പരിചയ പെടുത്തി.

ദുബായ് :- ഗ്ലോബൽ കിഡ്സ് അബാകസ് 16-ാമത് ഷാർജ കുട്ടികളുടെ വായനോത്സവതിൽ ഗ്ലോബൽ ...

News |09.May.2025

ഡബ്ലിയു. എം. സി. ദുബായ് പ്രൊവിൻസ് കുടുംബ സംഗമം

ദുബായ് :- മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ദുബായ് ...

News |07.May.2025

ഡൽഹി യുവമോർച്ച സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അർജുൻ വെളോട്ടില്‍ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

ഷാർജ : യുവ രാഷ്രിയ പ്രവർത്തകനും ഡൽഹിയിലെ  ഭാരതീയ  ജനതാ  യുവ മോർച്ചയുടെ ...

News |30.Apr.2025

ഡബ്ലിയു. എം.സി.ദുബായ് പ്രൊവിൻസ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

ദുബായ്:- വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസ് 2025 -27 ലേക്കുള്ള പുതിയ ...

News |30.Apr.2025


Latest Update







Photo Shoot

See All

Photos