നിങ്ങൾ എവിടെ പരാജയപ്പെട്ടോ അവിടുന്ന് തുടങ്ങണം ഷഫീഖ് അബ്ദുറഹ്മാൻ

Written By
Posted May 04, 2023|810

News
ഇത് യൂസഫ് അലിക്ക് മാത്രമല്ല എല്ലാവർക്കും വളക്കൂറുള്ള മണ്ണാണ് നിങ്ങൾ ഒന്ന് മനസുവച്ചാൽ ഇ മണൽ തരികൾ പൊൻന്തരികളാകും അധ്വാനിക്കുന്നവന്റെ പടച്ചവനാണ് ദുബായ് , വിജയത്തിന് കുറുക്കുവഴികൾ ഇല്ല.  ഇത് ഷഫീഖ് അബ്ദുറഹ്മാന്റെ വാക്കുകളാണ്.   മലയാളികൾക്ക് അത്ര പരിജയം ഉണ്ടാകില്ല ഷഫീഖ് അബ്ദുറഹ്മാനെ.  നല്ല ഒഴുക്കോടെ അറബിക് സംസാരിക്കുന്ന ഷഫീഖ്‌ 16  വർഷമായി ഷാർജയിൽ എത്തിയിട്ട്. സുഹൃത്തുക്കൾ ഏറെയും സ്വദേശികൾ. ആഡംബര വാഹനപ്രേമി. ദുബായ് ഷാർജ പോലീസ് വർഷാവർഷം  നാഷണൽ ഡേയ്ക്ക്  സഘടിപ്പിക്കുന്ന കാർ  റാലിയിൽ കഴിഞ്ഞ പത്ത് വർഷമായി പങ്കെടുക്കുന്നു അതിൽ എട്ടു തവണയും സ്വദേശികളെപോലും പിന്നിലാക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബുർജ് ഖലീഫയിലും ബുർജ് അൽ അറബിലും ഉൾപ്പെടെ എമിറേറ്റീസിലെ വിവിധ ഇടങ്ങളിൽ താമസ സമുച്ഛയങ്ങൾ ഉള്ള ഷഫീഖ് അൽമാനിയ ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ അമരക്കാരനാണ്. 

അധ്വാനിക്കുക വെല്ലുവിളികളെ നേരിടുക വിജയം സുനിശ്ചിതം.


വർഷങ്ങൾക്കുമുൻപ് കോഴിക്കോട് ഒരു സ്വകാര്യ റിസോട്ടിൽ വന്ന എമിറാത്തി പൗരന് ഷഫീഖിന്റെ ആതിഥേയത്വം നന്നേ ബോധിച്ചു തുടർന്ന് ദുബായിൽ ജോലിയും വാഗ്ദാനം ചെയ്തു. അന്ന് ഷഫീഖ് സ്നേഹപൂർവ്വം അത് നിരസിച്ചു. കുറച് വർഷങ്ങൾക്ക് ശേഷം ജീവിത പ്രതി സന്ധികൾ അദ്ദേഹത്തെ വീണ്ടും ബന്ധപ്പെടാൻ ഷെഫീഖിനെ നിർബന്ധിതനാക്കി. തുടർന്ന് ദുബായിലേക്ക് ജോലിയും താമസവും എല്ലാം സ്വദേശികൾക്കൊപ്പം വേറിട്ട അനുഭവങ്ങൾ പിന്നെ വേഷത്തിലും ഭാഷയിലും  എല്ലാംതികഞ്ഞ  ഒരു എമിറാത്തി . അംബരചുംബികൾ നിറഞ്ഞ ദുബായിലെ റിയൽ സ്റ്റേറ് തന്ത്രങ്ങൾ സോയന്ധമാക്കി  കഠിനാധ്വാനവും ലക്ഷ്യബോധവും സത്യസന്ധതയും അറബാബിന്റെ വിശ്വസ്തനും മകന് തുല്യനുമാക്കി. ഒരുദിവസം ജോലി നോക്കുന്ന സ്ഥാപനം വിൽക്കാൻ പോകുകയാണെന്നെനും താൻ മകനെ പോലെ കരുതുന്ന നിനക്ക് ഇത് വാങ്ങാൻ കഴിഞ്ഞാൽ തനിക്ക് ഏറെ സന്തോഷം ആകുമെന്നും അദ്ദേഹം പറഞ്ഞു . വെല്ലുവിളികളെ ഏറ്റെടുക്കുക  എന്ന തീരുമാനം  സ്ഥാപനം ഏറ്റെടുത്തു. പിന്നെ എമിരേറ്റ്സ് കണ്ടത് ഷഫീഖിന്റെ വിജയകുതിപ്പാണ്. ഒട്ടുമിക്ക എമിറേസുകളിലും പ്രോപ്പർട്ടീസ്,  അത്യാഢംബര കാറുകൾ.  


ഇരാജ്യത്തോടും ശൈഖ് ഫസ്സയോടും അടങ്ങാത്ത സ്നേഹം.

തൻ്റെ  റോൾ മോഡലാണ് ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ്‌ അൽ മക്തൂം, ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെകിൽ ഉടൻ നേരിൽ കാണാൻ ആകുമെന്ന ശുഭപ്രതീക്ഷയിൽ ആണ് ഷഫീഖ് അബ്ദുൽ റഹ്മാൻ
 
ഈരാജ്യത്തോടുള്ള സ്നേഹം അത് വല്ലാത്തൊരു വികാരമാണ്.  കോഴിക്കോട് രാമനാട്ടുകര സ്വദേശിയും ഷാർജയിലെ അൽമാനിയ റിയൽ എസ്റ്റേറ്റ് എംഡിയുമായ ഷഫീഖ് അബ്‌ദുറഹ്‌മാന്  സ്വദേശികളെ പോലും ഞെട്ടിപ്പിച്ച് അടിപൊളി വാഹനങ്ങളുമായാണ് മത്സരത്തിനെത്തുന്നത് . പോറ്റമ്മയായ നാടിനോടുള്ള സ്നേഹവും കടപ്പാടും പ്രകടിപ്പിക്കാൻ വേണ്ടിയാണ് അലങ്കാര മത്സരത്തിൽ പങ്കെടുക്കുന്നത്.


ബുർജ് ഖലീഫയോളം വലിയ സ്വപ്നങ്ങൾ

മുൻനിര സിനിമ താരങ്ങളും ക്രിക്കറ്റ് താരങ്ങളെല്ലാം ഷഫീഖിന്റെ അതിഥികളാണ് ദുബായിലെത്തിയാൽ
സമഗ്ര മേഖലയിലെ മികവ് കണക്കിലെടുത്ത് യു എ ഇ  ഗോൾഡൻ വിസ നൽകി ആദരിച്ചു. കുറുക്കുവഴികൾ തിരഞ്ഞെടുക്കാതെ മുന്നോട്ട്  വിജയം  പിന്നാലെ വരും. 
SHARE THIS PAGE!

Related Stories

See All

ഗ്ലോബൽ കിഡ്സ് അബാകസ് 16-ാമത് ഷാർജ കുട്ടികളുടെ വായനോത്സവതിൽ ഗ്ലോബൽ കിഡ്സ് അബാകസ് അധികൃതർ പരിചയ പെടുത്തി.

ദുബായ് :- ഗ്ലോബൽ കിഡ്സ് അബാകസ് 16-ാമത് ഷാർജ കുട്ടികളുടെ വായനോത്സവതിൽ ഗ്ലോബൽ ...

News |09.May.2025

ഡബ്ലിയു. എം. സി. ദുബായ് പ്രൊവിൻസ് കുടുംബ സംഗമം

ദുബായ് :- മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ദുബായ് ...

News |07.May.2025

ഡൽഹി യുവമോർച്ച സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അർജുൻ വെളോട്ടില്‍ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

ഷാർജ : യുവ രാഷ്രിയ പ്രവർത്തകനും ഡൽഹിയിലെ  ഭാരതീയ  ജനതാ  യുവ മോർച്ചയുടെ ...

News |30.Apr.2025

ഡബ്ലിയു. എം.സി.ദുബായ് പ്രൊവിൻസ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

ദുബായ്:- വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസ് 2025 -27 ലേക്കുള്ള പുതിയ ...

News |30.Apr.2025


Latest Update







Photo Shoot

See All

Photos