ദുബായ്:- സേവനം സെന്റർ യു എ ഇ -ഷാർജ എമിരേറ്റ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരുന്ന മെഗാ ഷോ സേവനോത്സവം 2023 ന്റെ ബ്രോഷർ പ്രകാശനം ഇന്നലെ വൈകുന്നേരം ഇന്ത്യൻ അസോസിയേഷൻ ഹാളിൽ എമിരേറ്റ്സ് കമ്മറ്റി പ്രസിഡന്റ് ശ്രീ ബിജു മാനസത്തിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ സെൻട്രൽ കമ്മറ്റി ഭാരവാഹികളുടെയും ,ഇ സി ഭാരവാഹികളുടെയും IAS ഭാരവാഹികളുടെയും സാന്നിധ്യത്തിൽ Ntv ചെയർമാൻ ശ്രീ ജോസഫ് മാത്തുകുട്ടി പ്രകാശം നടത്തി..
2023 ഒക്ടോബർ 21 ന് IAS കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടികളിൽ സേവനം സെന്റർ കുടുംബാംഗങ്ങളുടെ വ്യത്യസ്ഥമായ കലാപരിപാടികൾക്കൊപ്പം നാട്ടിൽ നിന്നുംപ്രശസ്തപിന്നണി ഗായകരായ ശ്രീ കല്ലറ ഗോപൻ,
കുമാരി നാരായണി ഗോപൻ, ഐഡിയ സ്റ്റാർ സിംഗർ ശ്രീ വിവേകാനന്ദൻ, നർത്തകിയും പിന്നണി ഗായികയുമായ ശ്രീമതി സന്ധ്യ വിജയൻ എന്നിവർ പങ്കെടുക്കുന്ന സംഗീതരാവും ഉണ്ടായിരിക്കും..
പരിപാടികളുടെ നടത്തിപ്പിനായി പ്രസിഡന്റ് ശ്രീ ബിജു മാനസം ജനറൽ കൺവീനറും സെക്രട്ടറി ശ്രീ ദിലീപ്, ട്രഷറർ ശ്രീ കിഷോർ, വൈസ് പ്രസിഡന്റ് ബിജു MS, ശ്രീ ബിപിൻ, ശ്രീ ശശിന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സബ് കമ്മറ്റികളും രൂപീകരിച്ചു.
സേവനം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ശ്രീ സുഗുണൻ, സെക്രട്ടറി ശ്രീ സുരേഷ് ബാബു, ട്രഷറർ ശ്രീ ശശാങ്കൻ, ശ്രീ എംകെ രാജൻ, ശ്രീ പ്രതീപ് കുമാർ, ശ്രീമതി സുമ പ്രതീപ് എന്നിവർ ആശംസകൾ നേർന്നു..ഇ സി വനിതാ ഭാരവാഹികളായ വർണ്ണ ബിജു, സോബി സോംലാൽ, രഞ്ജി ജയരാജ്, പിങ്കി സൂരജ് ഒപ്പം എല്ലാ യൂണിറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു..