കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളിയും റോഷന്‍ ആൻഡ്രൂസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'സാറ്റർഡേ നൈറ്റ്' ന്റെ ആദ്യ പോസ്റ്റർ എത്തി. സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. നവീന്‍ ഭാസ്കറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. കിറുക്കനും കൂട്ടുകാരും എന്നാണ് ചിത്രത്തിന് ടാഗ്‌ലൈനായി നൽകിയിരിക്കുന്നത്.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം. നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിങ്ങനെ വലിയൊരു താര നിരതന്നെ ഒന്നിക്കുന്നുണ്ട്.
അസ്‌ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ജേക്സ് ബിജോയ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ