രണ്‍ബീറിന്റെ ബ്രഹ്‌മാസ്ത്ര വീഡിയോ ഗാനം

Written By
Posted Aug 26, 2022|455

Song
രണ്‍ബീര്‍ കപൂര്‍-അമിതാഭ് ബച്ചന്‍-ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയന്‍ മുഖര്‍ജി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് 'ബ്രഹ്‌മാസ്ത്ര'. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുക. 'ബ്രഹ്‌മാസ്ത്ര: ഭാഗം ഒന്ന്: ശിവ' സെപ്റ്റംബര്‍ 9ന് തിയേറ്ററുകളിലെത്തും. 

ഇപ്പോള്‍ ഇതാ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവന്നിരിക്കുകയാണ്. 'ഡാന്‍സ് ക ഭൂത്' എന്ന ഗാനം ആണ് പുറത്തുവിട്ടിരിക്കുന്നത്. ആകെ മൊത്തം കളര്‍ഫുള്ളായാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. രണ്‍ബീര്‍ കപൂര്‍, അമിതാഭ് ബച്ചന്‍, ആലിയ ഭട്ട്, നാഗാര്‍ജുന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ കെല്‍പ്പുള്ള സിനിമയാണെന്നാണ് വിലയിരുത്തല്‍. ഷാറൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ചിത്രത്തിന്റെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ എസ്.എസ്. രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ രാജമൗലി ഈ ചിത്രം തിയറ്ററുകളിലെത്തിക്കും. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇന്ത്യന്‍ പുരാണങ്ങളിലെ ആഴത്തില്‍ വേരൂന്നിയ സങ്കല്‍പ്പങ്ങളും കഥകളും പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക ലോകത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പുതിയ സിനിമാറ്റിക് പ്രപഞ്ചമാണ് 'ബ്രഹ്‌മാസ്ത്ര. ഫാന്റസി, സാഹസികത, നന്മ, തിന്മ, സ്‌നേഹം, പ്രതീക്ഷ എന്നിവ ഒത്തുചേര്‍ന്ന ഒരു മഹാകാവ്യമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. 
SHARE THIS PAGE!

Related Stories

See All

ലോല ലോല ലോല എന്ന് തുടങ്ങുന്ന തല്ലുമാലയിലെ തല്ലുപാട്ട് എത്തി; ഏറ്റെടുത്ത് ആരാധകർ.

ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ...

Song |26.Sep.2022

പൊന്നിയിന്‍ സെല്‍വനിലെ അലൈകടല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡചിത്രം പൊന്നിയിന്‍ സെല്‍വനിലെ പുതിയ ...

Song |20.Sep.2022

സാറയുടെയും ആന്റണിയുടെയും നൊമ്പരം പറഞ്ഞ ജീവനെ.., മൈക്കി ലെ ​വീഡിയോ ​ഗാനം.

അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തിയ മൈക്കിലെ വീഡിയോ ​ഗാനം റിലീസ് ...

Song |14.Sep.2022

ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍. രാക്ഷസ മാമ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം ...

Song |14.Sep.2022


Latest Update







Photo Shoot

See All

Photos