ബിജു മേനോൻ,റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കൻ തല്ലു കേസ്’ എന്ന ചിത്രത്തിലെ പ്രേമ നെയ്യപ്പം എന്ന പാട്ട് പുറത്തിറങ്ങി. എൺപതുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രഭ- സുശീല നഷ്ടപ്രണയത്തിന്റെ കഥയാണ് ഈ ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. അന്‍വര്‍ അലിയാണ് പ്രേമ നെയ്യപ്പം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ജസ്റ്റിൻ വർഗീസ്.
ചിത്രത്തിലെ ഇതിനു മുൻപ് പുറത്തിറങ്ങിയ 'എന്തര്' ഗാനവും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. റോഷൻ മാത്യുവും നിമിഷ സജയനും ഒന്നിച്ച ആ പ്രണയഗാനം തിരുവനന്തപുരം ഭാഷാശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്.
വേറൊരു ലെവൽ... ശെരിക്കും. പഴയ കെ പി എ സി നാടകങ്ങളുടെ ഒരു ഫീൽ...... നിമിഷയെ ഇത്ര സുന്ദരി ആയി വേറെ കണ്ടിട്ടില്ല,തിരുവനന്തപുരം ഭാഷയോട് നീതി പുലർത്തിയ ഗാന രചന,നിമിഷയുടെ സൗന്ദര്യം ആ ചിരിയാണ്,റോഷൻ വേറെ ലെവൽ ആണ് എന്ന് തുടങ്ങി നിരവധി അഭിനന്ദനങ്ങളായിരുന്നു ആ പാട്ടിനു പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.