യുനൈറ്റഡ് പി ആർ ഓ അസോസിയേഷന്റെ ഓണാഘോഷമായ "ഓണനിലാവ്-2023" 17 ന് ഞായറാഴ്ച ദുബായ് ഖുസൈസിലുള്ള ഇന്ത്യൻ അക്കാദമി സ്കൂളിൽ വെച്ച് നടന്നു

Written By
Posted Sep 19, 2023|1073

News
ദുബൈ : യുനൈറ്റഡ് പി ആർ ഓ അസോസിയേഷന്റെ ഓണാഘോഷമായ  "ഓണനിലാവ്-2023" 17 ന് ഞായറാഴ്ച ദുബായ് ഖുസൈസിലുള്ള ഇന്ത്യൻ അക്കാദമി സ്കൂളിൽ വെച്ച് നടന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ രാവിലെ 10 മണി മുതൽ വൈകിട്ട് 8 മണിവരെ അതിവിപുലമായ ആഘോഷപരിപാടികൾ നടന്നത്.
മെമ്പർമാരുടെയും അവരുടെ കുടുംബങ്ങളെയും ഒപ്പം അഭ്യൂയാകാംഷികളുമടക്കം 2500 ലെറെ ആളുകൾക്കുള്ള വിഭവ സമൃദ്ധമായ ഓണസദ്യ, ശിങ്കാരിമേളം തിരുവാതിരക്കളി, കമ്പവലി മത്സരം തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ കായിക പരിപാടികളും ഓണനിലാവ് 2023 ഭാഗമായി നടന്നു..
സലീം ഇട്ടമ്മലിന്റെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ അജിത്ത് ഇബ്രാഹിം സ്വാഗതം പറഞ്ഞു, ട്രഷറർ മുഹ്സിൻ കാലിക്കറ്റ്‌,
 ഓർഗനൈസിംഗ് സെക്രട്ടറി മുജീബ് മപ്പാട്ടുകര, വൈസ് പ്രസിഡന്റ്  അബ്ദുൽ ഗഫൂർ പൂക്കാട്,  ജോയിൻ സെക്രട്ടറി ബഷീർ സൈദ്, ജോയിൻ ട്രഷറർ  ഫസൽ എന്നിവരും  പ്രോഗ്രാം ചെയർമാൻ സമീൽ അമേരിയുടെ നേതൃത്വത്തിൽ മൂസ്സനൗഫൽ, ഇർഷാദ്, നിസാർ പട്ടാമ്പി, മോഹൻ മേനോൻ ശറഫുദ്ധീൻ, നൗഷാദ്, റമീസ്, റഷീദ്, ഫൈസൽ, അൻവർ, സൈനുൽ ആബിദ്, അനസ്, ശിഹാബ്, ത്വയ്യിബ് ,രവീന്ദ്രനാഥ് , ജംഷാദ്, സിജോ, അമൻ, യാസിർ, നവാസ് തുടങ്ങിയവർ ഓരോ പരിപാടിക്കും നേതൃത്വം നൽകി.  ജോയിന്റ് ട്രഷറർ അബ്ദുൽഗഫൂർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ ആളുകൾക്കുള്ള നന്ദി അറിയിച്ചു.
SHARE THIS PAGE!

Related Stories

See All

ഗ്ലോബൽ കിഡ്സ് അബാകസ് 16-ാമത് ഷാർജ കുട്ടികളുടെ വായനോത്സവതിൽ ഗ്ലോബൽ കിഡ്സ് അബാകസ് അധികൃതർ പരിചയ പെടുത്തി.

ദുബായ് :- ഗ്ലോബൽ കിഡ്സ് അബാകസ് 16-ാമത് ഷാർജ കുട്ടികളുടെ വായനോത്സവതിൽ ഗ്ലോബൽ ...

News |09.May.2025

ഡബ്ലിയു. എം. സി. ദുബായ് പ്രൊവിൻസ് കുടുംബ സംഗമം

ദുബായ് :- മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ദുബായ് ...

News |07.May.2025

ഡൽഹി യുവമോർച്ച സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അർജുൻ വെളോട്ടില്‍ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

ഷാർജ : യുവ രാഷ്രിയ പ്രവർത്തകനും ഡൽഹിയിലെ  ഭാരതീയ  ജനതാ  യുവ മോർച്ചയുടെ ...

News |30.Apr.2025

ഡബ്ലിയു. എം.സി.ദുബായ് പ്രൊവിൻസ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

ദുബായ്:- വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസ് 2025 -27 ലേക്കുള്ള പുതിയ ...

News |30.Apr.2025


Latest Update







Photo Shoot

See All

Photos